'ഇവരുടെയൊക്കെ വിയർപ്പാണ് സിനിമ, അവർക്കെന്നാണ് അവാർഡ് പട്ടികയിൽ ഇടം കിട്ടുക'; ഹരീഷ് പേരടി

By Web TeamFirst Published Oct 18, 2021, 8:29 AM IST
Highlights

സിനിമ സിനിമയാവണെമെങ്കിൽ അവാർഡുകളുടെ പരിസരത്തുപോലും പേരുകൾ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്.

ണ്ട് ​ദിവസം മുമ്പാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ(state film award) പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയെ(jayasurya) തെരഞ്ഞെടുത്തപ്പോൾ നടിയായത് അന്ന ബെൻ(anna ben) ആയിരുന്നു. നിരവധി പേരാണ് പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി(hareesh peradi) പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സിനിമയിലെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ കുറിച്ചാണ് പോസ്റ്റ്. 

സിനിമ സിനിമയാവണെമെങ്കിൽ അവാർഡുകളുടെ പരിസരത്തുപോലും പേരുകൾ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്. നല്ല പ്രൊഡക്ഷൻ കൺട്രോളർ,മാനേജേർസ്,നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ചീഫ്,നല്ല സിനിമാ യുണിറ്റ്,നല്ല ഫൈറ്റ് മാസ്റ്റർ,നല്ല സഹസംവിധായകർ,നല്ല ക്യാമറായുണിറ്റ്,നല്ല ഫോക്കസ് പുള്ളർ,നല്ല സ്റ്റുഡിയോ,നല്ല പിആർഒ,നല്ല ഡ്രൈവർമാർ, നല്ലജൂനിയർ ആർട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്...ഇവരുടെയൊക്കെ വിയർപ്പാണ് സിനിമയെന്നും ഹരീഷ് പറയുന്നു. 

ഹരീഷ് പേരടിയുടെ വാക്കുകള്‍

സിനിമ സിനിമയാവണെമെങ്കിൽ അവാർഡുകളുടെ പരിസരത്തുപോലും പേരുകൾ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്...ഇവരില്ലെങ്കിൽ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല...നല്ല പ്രൊഡക്ഷൻ കൺട്രോളർ,മാനേജേർസ്,നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ചീഫ്,നല്ല സിനിമാ യുണിറ്റ്,നല്ല ഫൈറ്റ് മാസ്റ്റർ,നല്ല സഹസംവിധായകർ,നല്ല ക്യാമറായുണിറ്റ്,നല്ല ഫോക്കസ് പുള്ളർ,നല്ല സ്റ്റുഡിയോ,നല്ല PRO,നല്ല ഡ്രൈവർമാർ, നല്ലജൂനിയർ ആർട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്...ഇവരുടെയൊക്കെ വിയർപ്പാണ് സിനിമ...ഇവർക്കൊക്കെ എന്നാണ് നിങ്ങളുടെ അവാർഡുകളുടെ സവർണ്ണ പട്ടികയിൽ ഇടം കിട്ടുക...അതിന് Ac റൂമിലിരുന്ന് സിനിമകൾ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിർമ്മാണ മേഘലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം...അപ്പോൾ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ പറ്റും...സിനിമയുടെ അംഗീകാരങ്ങൾ ഇവരൊക്കെ അർഹിക്കുന്നുണ്ട്...ഈ മേഘലയിലെ കുറച്ച് പേരുടെ ഫോട്ടോസ് പങ്കുവെക്കുന്നു..ഇനിയുമുണ്ട് ഒരു പാട് ചങ്കുകൾ.

click me!