'പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയെന്നറിയാം'; സുധീഷിന്റെ പുരസ്‌കാര നേട്ടത്തിൽ കുഞ്ചാക്കോ ബോബൻ

Web Desk   | Asianet News
Published : Oct 17, 2021, 09:58 PM ISTUpdated : Oct 17, 2021, 10:00 PM IST
'പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയെന്നറിയാം'; സുധീഷിന്റെ പുരസ്‌കാര നേട്ടത്തിൽ കുഞ്ചാക്കോ ബോബൻ

Synopsis

‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 

ലയാളികളുടെ പ്രിയതാരമാണ് നടൻ സുധീഷ്. കഴിഞ്ഞ മുപ്പത്തി നാല് വർഷത്തോളമായി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാൽ സിനിമാസ്വാദകരെ ത്രിസിപ്പിച്ച് കൊണ്ടിരിക്കുന്ന താരം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു.  ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സഹനടനായി  തെരഞ്ഞെടുത്തത് സുധീഷിനെയാണ്. ‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. ഈ അവരത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കു‍ഞ്ചാക്കോ ബോബന്റെ വാക്കുകൾ

സുധീഷ്.. ദി ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ.. ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു!! മലയാള സിനിമയിൽ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയിയെന്ന് എനിക്കറിയാം. മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ അടുത്ത വീട്ടിലെ പയ്യൻ ആയിരുന്നതിൽ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!! വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ് !

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തില്‍, രജനികാന്ത് കൊച്ചിയിലെത്തി
നാലാമത് മലയാളികളെ ഞെട്ടിച്ച നായിക, ഇന്ത്യയില്‍ ഏറ്റവും ആസ്‍തിയുള്ള 10 താരങ്ങള്‍