'അനാവശ്യ ഉപദേശങ്ങളില്ല, വീമ്പിളക്കമില്ല, പൊങ്ങച്ചമില്ല; ലാലേട്ടന്‍, ഗുരുദക്ഷിണ വാങ്ങാത്ത ഗുരു'-കുറിപ്പ്

Published : Jan 15, 2024, 07:37 AM ISTUpdated : Jan 15, 2024, 07:39 AM IST
'അനാവശ്യ ഉപദേശങ്ങളില്ല, വീമ്പിളക്കമില്ല, പൊങ്ങച്ചമില്ല; ലാലേട്ടന്‍, ഗുരുദക്ഷിണ വാങ്ങാത്ത ഗുരു'-കുറിപ്പ്

Synopsis

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

സിനിമയ്ക്ക് പുറത്ത് എന്നത് പോലെ അകത്തും ഒട്ടനവധി ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. കാലങ്ങളായി അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത സൂപ്പര്‍ സ്റ്റാര്‍ പദവിയും അഭിനയപാടവുമൊക്കെയാണ് അതിന് കാരണം. നിലവില്‍ മലൈക്കോട്ടൈ വാലിബന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ഓരോരുത്തരും. ഈ അവസരത്തില്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒന്നിച്ച് അഭിനയിച്ച നടന്‍ ഹരീഷ് പേരടി കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുകയാണ്. 

ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും മോഹന്‍ലാല്‍ എന്ന് ഹരീഷ് പേരടി കുറിക്കുന്നു. നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാത്ത ഗുരുവാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹം പറയുന്നു. അനാവശ്യ ഉപദേശങ്ങളില്ല, വീമ്പിളക്കമില്ല, പൊങ്ങച്ചമോ ഇല്ലാത്ത ആളാണ് നടനെന്നും പേരടി കൂട്ടിച്ചേർക്കുന്നു. 

"കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്...മനോഹര മുഹൂർത്തങ്ങളാണ്...അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും..അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല..ഇങ്ങിനെപോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല..ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല...പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും...പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾമാറും...നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും..നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന് ...മോഹൻലാൽ സാർ...പ്രിയപ്പെട്ട ലാലേട്ടൻ", എന്നാണ് ഹരീഷ് പേരടി കുറിച്ചത്.  

'വാലിബന്‍' പൊടിപൊടിക്കും; തകര്‍പ്പന്‍ പ്രകടനത്തിന് മോഹന്‍ലാല്‍, ഓവർസീസിൽ മികച്ച സ്‌ക്രീന്‍ കൗണ്ട്
 
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. നേര് ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ജീത്തു ജോസഫ് ആയിരുന്നു സംവിധാനം. റംമ്പാൻ, വൃഷഭ, ബറോസ്, എമ്പുരാൻ തുടങ്ങി ചിത്രങ്ങൾ നടന്റേതായി റിലീസിനും അണിയറയിലും ഒരുങ്ങുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു