
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. നേതാവ് ചമയാതെ ജനാധിപത്യത്തിന്റെ കുഞ്ഞുങ്ങളായി മുന്നിൽ നടക്കണമെന്നും അതാണ് ഉമ്മൻ ചാണ്ടിയുടെ മരണം നൽകുന്ന പാഠമെന്നും ഹരീഷ് പേരടി പറഞ്ഞു.
"ഒരു മനുഷ്യൻ മണ്ണിലലിയുന്നതിനുമുൻപ് ജനമനസ്സിൽ അലിയുന്നത് കാണാൻ നമ്മൾ അയാളെക്കാൾ ചെറിയ കുഞ്ഞാവണം..ജനാധിപത്യത്തിന്റെ കുഞ്ഞുങ്ങളാവണം..കുഞ്ഞു കുഞ്ഞിനെ തോൽപ്പിക്കാൻ കുഞ്ഞായിട്ട് കാര്യമില്ല..കുഞ്ഞു കുഞ്ഞിന്റെ കുഞ്ഞാവണം..നേതാവ് ചമയാതെ ജനാധിപത്യത്തിന്റെ കുഞ്ഞുങ്ങളായി മുന്നിൽ നടക്കുക...അതാണ് ആ മനുഷ്യന്റെ മരണം നൽകുന്ന പാഠം..ഉമ്മൻ ചാണ്ടി സാർ വിട", എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
അതേസമയം, ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം പോസ്റ്റിട്ട നടന്‍ വിനായകന് എതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്. വിനായകന്‍റെ ലഹരി - മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
സ്ത്രീ സുരക്ഷ വേണമെങ്കിൽ സ്ത്രീ സ്ത്രീയായി നടക്കണം: കുളപ്പുള്ളി ലീല
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്', എന്നാണ് ലൈവില്‍ വിനായകൻ ചോദിച്ചിരുന്നത്. പിന്നാലെ നിരവധി പേരാണ് വിനായകനെതിരെ രംഗത്തെത്തിയത്. സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഉള്ളവര്‍ വിനായകന് എതിരെ രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..