നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും കുളപ്പുള്ളി ലീല പറഞ്ഞു. 

സ്ത്രീ സുരക്ഷിത ആകണമെങ്കിൽ സ്ത്രീയായി നടക്കണമെന്ന് നടി കുളപ്പുള്ളി ലീല. നമ്മുടെ ദേഹത്ത് ഒരുത്തൻ തൊടണമെങ്കിൽ നമുക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രമെ തൊടുള്ളൂ. അതിൽ യാതൊരു സംശയവും ഇല്ലെന്നും ലീല പറഞ്ഞു. നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും കുളപ്പുള്ളി ലീല പറഞ്ഞു. 

"സ്ത്രീ സുരക്ഷ വേണമങ്കിൽ ആദ്യം സ്ത്രീ സ്ത്രീ ആയിട്ട് നടക്കണം. അങ്ങനെ നടന്നാൽ എന്നും സ്ത്രീയ്ക്ക് സുരക്ഷ തന്നെയാണ്. സ്ത്രീ പുരുഷനായി നടന്നാൽ അത് ചിലപ്പോൾ ഉണ്ടായില്ലെന്ന് വരും. അത്രേ എനിക്ക് പറയാനുള്ളൂ. ഞാനിത്രയും കാലം നടന്നിട്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പിന്നെ പറയാൻ പലരും പലതും പറയും. പക്ഷേ ആരും നമ്മുടെ ദേഹത്ത് തൊടാൻ വരില്ല. നമ്മുടെ ദേഹത്ത് ഒരുത്തൻ തൊടണമെങ്കിൽ നമുക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രമെ തൊടുള്ളൂ. അതിൽ യാതൊരു സംശയവും ഇല്ല. അതിൽ യാതൊരു സംശവുമില്ല. അതിൽ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അം​ഗീകരിച്ചും കൊടുക്കില്ല. നമ്മളൊക്കെ ചെറുപ്പം കഴിഞ്ഞ് തന്നെയാണ് ഇവിടം വരെയൊക്കെ എത്തിയത്. നമ്മൾ ആണുങ്ങളോട് കൊഞ്ചി കുഴയാൻ പോകും എന്നിട്ട് അവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം. ചില പെൺകുട്ടികൾ ഡ്രെസ് ഇട്ടുനടക്കുന്നത് കണ്ടിട്ട് ഞാൻ നോക്കി നിന്നിട്ടുണ്ട്. ചിലർക്ക് നല്ല നിറം ഉണ്ടാകും. അവർ മുട്ടിന്റെ അത്ര വലിപ്പമുള്ള ഡ്രെസിട്ട് നടന്നാൽ ആരാണ് നോക്കാതെ ഇരിക്കുക. പിന്നെ ആൺ പിള്ളാരെ പറഞ്ഞിട്ട് എന്താ കാര്യം. നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു കുഴപ്പവും ഇല്ല", എന്നാണ് കുളപ്പുള്ളി ലീല പറഞ്ഞത്. കൗമുദി മൂവീസിനോട് ആയിരുന്നു നടിയുടെ പ്രതികരണം. 

'കേസ് വന്നാൽ ജയിലിൽ കിടക്കും'; വിനായകന്റെ ചിത്രം കത്തിച്ച് കോൺ​ഗ്രസ് പ്രവർത്തക- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News