ചില റിവ്യൂവർമാർക്ക് ഉറുമ്പിന്റെ സ്വഭാവം, കടിച്ചിട്ടേ പോകൂ, നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല: ഹരിശ്രീ അശോകൻ

Published : Mar 08, 2024, 08:03 PM ISTUpdated : Mar 08, 2024, 08:07 PM IST
ചില റിവ്യൂവർമാർക്ക് ഉറുമ്പിന്റെ സ്വഭാവം, കടിച്ചിട്ടേ പോകൂ, നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല: ഹരിശ്രീ അശോകൻ

Synopsis

റിവ്യൂവർ ആയ അശ്വന്ത് കോക്ക് കടകൻ കണ്ട ശേഷം മണൽവാരൽ കഥ പത്ത് ഇരുപത് വർഷം മുന്നേ പറയേണ്ടതാണെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആയിരുന്നു ഹരിശ്രീ അശോകന്റെ മറുപടി. 

മീപകാലത്ത് മലയാള സിനിമയിൽ ഏറെ മുഴങ്ങിക്കേട്ട കാര്യമാണ് റിവ്യു ബോംബിം​ഗ്. തങ്ങളുടെ സിനിമകളെ മനപൂർവ്വം താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നവരാണ് ഓൺലൈൻ റിവ്യൂവർമാർ എന്നാണ് പല സിനിമാ പ്രവർത്തകരും പറഞ്ഞത്. ഇതിന്റെ പേരിൽ ഏതാനും റിവ്യുവർമാർക്കെതിരെ കേസും നിലവിലുണ്ട്. ഈ അവസരത്തിൽ റിവ്യുകളെ കുറിച്ച് നടൻ ഹരിശ്രീ അശോകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

കടകൻ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു അശോകന്റെ പ്രതികരണം. റിവ്യൂവർ ആയ അശ്വന്ത് കോക്ക് കടകൻ കണ്ട ശേഷം മണൽവാരൽ കഥ പത്ത് ഇരുപത് വർഷം മുന്നേ പറയേണ്ടതാണെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആയിരുന്നു ഹരിശ്രീ അശോകന്റെ മറുപടി. 

"ഇവിടുത്തെ നിയമം അനുസരിച്ച് ഒരാൾക്ക് കൈക്കൂലി വാങ്ങാൻ പറ്റില്ല. അല്ലേ ? അവരെ ശിക്ഷിക്കാം. എന്നാലും കൈക്കൂലി വാങ്ങിക്കുന്നവർ ഇല്ലേ. അങ്ങനെ ഇല്ലെന്ന് പറയാൻ പറ്റുമോ. അങ്ങനെ ആണെങ്കിൽ കൈക്കൂലി വാങ്ങിക്കുന്ന ഒരു സബ്ജക്ട് പറഞ്ഞാൽ അത് ആ കാലഘത്തിൽ പറയേണ്ടതല്ലേ എന്ന് പറയാൻ പറ്റോ. ഈ സംഭവം എപ്പോഴും ഉണ്ട്. നമ്മൾ ഒരു കലാസൃഷ്ടി ഉണ്ടാക്കുമ്പോൾ അത് ഇൻട്രസ്റ്റിം​ഗ് ആയിരിക്കണം. കണ്ടിരിക്കാൻ പറ്റണം. ഭ്രമയു​ഗം എന്താ അന്ന് പറയാതിരുന്നത്. ഇപ്പോൾ പറയേണ്ട കഥയാണോന്ന് ആരെങ്കിലും പറയോ. ഇപ്പോള്‍ എന്തും പറയാം എന്നുള്ളതാണ്. ഈ ഉറുമ്പിന്റെ സ്വഭാവം എന്താണ്. അത് ശരീരത്ത് വന്നിരുന്ന് കടിക്കും. അത് അതിന്റെ സ്വഭാവം ആണ്. കുറ്റം പറയാൻ പറ്റില്ല. അത് വെള്ളത്തിൽ കിടക്കുമ്പോൾ കൈ കൊടുത്ത് കേറി വന്നാലും പോകുന്ന വഴിക്ക് ഒരു കടി തന്നിട്ടേ പോകൂ. അങ്ങനെ റിവ്യൂ പറയുന്നവരാണ് ചിലർ. അവരത് പറഞ്ഞോട്ടെ. അത് നേരെയാക്കാൻ വലിയ ബുദ്ധിമുട്ടാ. അവർ പറഞ്ഞെന്ന് കരുതി സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കണ്ണാടിയിൽ സ്വന്തം രൂപം കണ്ടാൽ പോലും ദേഷ്യപ്പെടുന്നവരാണ് ഇവരൊക്കെ. അത് സൃഷ്ടിയാണ്. ആരെയും കുറ്റം പറ‍ഞ്ഞിട്ട് കാര്യമില്ല", എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്. 

'പ്രേമയു​ഗം ബോയ്സി'ന് മുന്നിൽ വീണോ 'തങ്കമണി' ? ആദ്യദിനം ദിലീപ് ചിത്രം നേടിയത് എത്ര ?

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട
'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു