'കാലത്തെ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചുപോകും'; മകളെക്കുറിച്ച് കുറിപ്പുമായി ഇന്ദുലേഖ

Published : Oct 08, 2026, 02:56 PM IST
Induekha

Synopsis

'എല്ലാ കാര്യങ്ങൾക്കും നീ എന്നെ ആശ്രയിച്ചിരുന്ന ആ കുട്ടിക്കാലത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ചുപോകും'.

മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഇന്ദുലേഖ. ദൂരദർശൻ കാലം മുതലേ ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയതാണ് താരം. സീരിയലിന്റെ പിന്നണിയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഇന്ദുലേഖ. മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ പല അന്യഭാഷാ സീരിയലുകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും ഇന്ദുലേഖയായിരുന്നു. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

''ഇരുപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി നിന്നെ എന്റെ കൈകളിൽ ചേർത്തുപിടിച്ച ആ നിമിഷം... ആ കുഞ്ഞു കൈകൾ എന്റെ ഹൃദയത്തിൽ വലിയൊരു സ്ഥാനമാണ് സ്വന്തമാക്കാൻ പോകുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നിന്റെ ആദ്യ ചുവടുകൾ ഞാൻ കണ്ടു, ആദ്യ വാക്കുകൾ കേട്ടു, നിന്റെ ചെറിയ വിജയങ്ങളിൽ ഞാൻ നിനക്കൊപ്പം സന്തോഷിച്ചു. സങ്കടങ്ങളിൽ നിന്നെ ചേർത്തുപിടിച്ചു.. ഇന്നിതാ നിനക്ക് ഇരുപത് വയസ് തികഞ്ഞിരിക്കുന്നു. സ്വന്തം ചിറകുകളിൽ പറന്നുയർന്ന്, സ്വപ്നങ്ങൾ തേടി.. എന്നിൽ നിന്നും ഒരുപാട് അകലെ നീ നിന്റേതായ ഒരു പുതിയ ലോകം പണിയുകയാണ്.

കാലത്തെ ഒരു നിമിഷം പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ചിലപ്പോൾ ഞാൻ ആഗ്രഹിച്ചുപോകും. എല്ലാ കാര്യങ്ങൾക്കും നീ എന്നെ ആശ്രയിച്ചിരുന്ന ആ കുട്ടിക്കാലത്തിലേക്ക് തിരികെ പോകാൻ. പക്ഷേ, നിന്നെ നോക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു, നീയായി വളരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന്. ഓരോ പിറന്നാൾ തിരി തെളിയിക്കുമ്പോഴും നിന്റെ അരികിലുണ്ടാകാനോ, സങ്കടങ്ങളിൽ കണ്ണീരൊപ്പാനോ എപ്പോഴും എനിക്ക് കഴിഞ്ഞെന്ന് വരില്ല. പക്ഷേ ഒന്ന് ഓർക്കുക, ജീവിതം നിന്നെ എവിടെയെത്തിച്ചാലും, നിനക്കുവേണ്ടി എന്നും തുടിക്കുന്ന ഒരു ഹൃദയമുണ്ട്.. നിനക്കിന്ന് ഇരുപത് വയസായെങ്കിലും, നീ എന്നും എന്റെ കുഞ്ഞുമകൾ തന്നെയായിരിക്കും. എന്റെ പ്രിയപ്പെട്ടവൾക്ക് ഇരുപതാം പിറന്നാൾ ആശംസകൾ‌...'', മകൾക്കൊപ്പമുള്ള നിമഷങ്ങളുടെ വീഡിയോ പങ്കുവെച്ച് ഇന്ദുലേഖ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അതിന്റെ പത്തിലൊന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല, അമ്മയില്ലെങ്കിൽ ഞാൻ ഒന്നുമല്ല'; വികാരാധീനയായി ശിവാനി
ശ്രദ്ധ നേടി അൻപില്‍ അവൻ, കളക്ഷൻ റിപ്പോര്‍ട്ട്