'അതിന്റെ പത്തിലൊന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല, അമ്മയില്ലെങ്കിൽ ഞാൻ ഒന്നുമല്ല'; വികാരാധീനയായി ശിവാനി

Published : Oct 08, 2026, 02:36 PM IST
Sivani

Synopsis

അമ്മ സ്വന്തം കരിയർ ഉപേക്ഷിച്ചു. തനിക്കുണ്ടായിരുന്ന എല്ലാം ഉപേക്ഷിച്ചു.

'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവാനി മേനോൻ. പരമ്പരയിലെ നീലു- ബാലു ദമ്പതികളുടെ നാലാമത്തെ മകളായിട്ടാണ് ശിവാനി എത്തിയത്. പരമ്പരയിലും താരത്തിന്റെ പേര് ശിവാനി എന്ന് തന്നെയാണ്. സോഷ്യൽ മീഡിയയിലും സജീവമായ ശിവാനി മികച്ചൊരു നർത്തകി കൂടിയാണ്. ഇപ്പോഴിതാ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെ തന്റെ മാതാപിതാക്കളെക്കുറിച്ച് ശിവാനി പറഞ്ഞ ഹൃദയസ്പർശിയായ വാക്കുകളും സോഷ്യലിടങ്ങളിൽ‌ വൈറലാകുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ് അമ്മയെന്ന് ശിവാനി പറയുന്നു.

''ഞാൻ ഏത് വേദിയിൽ കയറുമ്പോഴും എപ്പോഴും പറയുന്ന കാര്യമാണ് എന്റെ സൂപ്പർപവറും, സൂപ്പർവുമണും എന്റെ അമ്മയാണെന്നുള്ളത്. അമ്മ സ്വന്തം കരിയർ ഉപേക്ഷിച്ചു. തനിക്കുണ്ടായിരുന്ന എല്ലാം ഉപേക്ഷിച്ചു. അമ്മയ്ക്ക് നേടിയെടുക്കാൻ കഴിയാതെ പോയ സ്വപ്നങ്ങൾ ഞാൻ നേടിയെടുക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അമ്മ എപ്പോഴും എനിക്കൊപ്പം നിന്നത്. എന്റെ അമ്മയില്ലെങ്കിൽ ഞാൻ ആരുമല്ല... ഒന്നുമല്ല. എന്റെ അമ്മയ്ക്കായി ഞാൻ എല്ലാം നൽകും. അമ്മയ്ക്കുള്ള കഴിവിന്റെ പത്തിലൊന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല എന്ന് എന്നോട് എല്ലാവരും പറയുന്ന കാര്യമാണ്. അച്ഛനും എന്റെ സ്വപ്നങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്.

അച്ഛൻ ഇവിടെ വന്നിട്ടില്ല. അദ്ദേഹം മിക്കപ്പോഴും ജോലിയിലായിരിക്കും. ഞാൻ വീട്ടിലെത്തുമ്പോൾ അച്ഛൻ പറയുന്നത് ഇനിയും നന്നായി ചെയ്യണം. നിന്നെത്തന്നെ കൂടുതൽ പ്രചോദിപ്പിക്കണം എന്നാണ്. അങ്ങനെയുള്ള ഒരു വ്യക്തിയാണ് എന്റെ അച്ഛൻ. മാതാപിതാക്കളുടെ പിന്തുണയാണ് എന്റെ വളർച്ചയുടെ പ്രധാന ശക്തി. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം മറ്റേതെങ്കിലും മാതാപിതാക്കളെയായിരുന്നു എനിക്ക് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് ഞാൻ ഇവിടെ നിൽക്കില്ലായിരുന്നു'', എന്നാണ് ശിവാനി പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ശ്രദ്ധ നേടി അൻപില്‍ അവൻ, കളക്ഷൻ റിപ്പോര്‍ട്ട്
തിയേറ്ററുകളിൽ മികച്ച പ്രതികരണം; സൈജു കുറുപ്പ് ചിത്രം ‘ആരം’ സക്സസ് ടീസർ പുറത്ത്