Jagathy Sreekumar Birthday : 'എന്റെ കടലാസിന്'; ജ​ഗതിക്ക് ജന്മദിന ആശംസയുമായി ഇന്നസെന്റ്

Web Desk   | Asianet News
Published : Jan 05, 2022, 11:35 AM IST
Jagathy Sreekumar Birthday : 'എന്റെ കടലാസിന്'; ജ​ഗതിക്ക് ജന്മദിന ആശംസയുമായി ഇന്നസെന്റ്

Synopsis

കാബൂളിവാല എന്ന ചിത്രത്തിൽ ഇന്നസെന്റും ജ​ഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രം ഇന്നും മലയാളികൾക്കൊരു നൊമ്പരമാണ്. 

സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ജഗതി ശ്രീകുമാറിന്റെ പിറന്നാളാണ്(Jagathy Sreekumar Birthday) ഇന്ന്. പ്രിയ ഹാസ്യസാമ്രാട്ടിന് ആശംസയുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്തെത്തുന്നത്. നടൻ ഇന്നസെന്റും(Innocent) പ്രിയ സുഹൃത്തിന് ആശംസയുമായി എത്തി.  

‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു ഇന്നസെന്റ് കുറിച്ചത്. അജുവർഗീസ്, ശ്വേത മേനോൻ തുടങ്ങിയ നിരവധി താരങ്ങളും ജഗതിക്ക് ആശംസകൾ നേർന്ന് രംഗത്തുവന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന അദ്ദേഹം എത്രയും വേ​ഗം തിരിച്ചു വരട്ടെയെന്നാണ് ഏവരും ആശംസിക്കുന്നത്. 

കാബൂളിവാല എന്ന ചിത്രത്തിൽ ഇന്നസെന്റും ജ​ഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രം ഇന്നും മലയാളികൾക്കൊരു നൊമ്പരമാണ്. കിടക്കാന്‍ സ്വന്തമായി ഒരിടമില്ലാത്ത നാടോടികളായിട്ടാണ് ഇരുവരും ചിത്രത്തിലെത്തിയത്. ഇവരുടെ തമാശകളില്‍ ചിരിച്ചും ദു:ഖത്തില്‍ സങ്കടപ്പെട്ടും കടലാസിനെയും കന്നാസിനേയും മലയാളി സ്‍നേഹിച്ചു. സിദ്ധിക്ക് - ലാല്‍ ആയിരുന്നു ചിത്രം ഒരുക്കിയത്. 

അതേസമയം, 'സിബിഐ' (CBI) സീരിസിലെ അഞ്ചാം ഭാഗത്തില്‍  ജഗതി ശ്രീകുമാര്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 'സിബിഐ' സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  'സിബിഐ' പുതിയ ചിത്രത്തില്‍  ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും  'സിബിഐ'യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍