പ്രേക്ഷക മനസിൽ ആളിക്കത്തി 'കാന്താര ചാപ്റ്റർ 1'; വിജയം ആഘോഷിച്ച്‌ ജയറാം

Published : Oct 02, 2025, 06:12 PM IST
Jayaram

Synopsis

ആശകള്‍ ആയിരം എന്ന സിനിമാ സെറ്റില്‍ കാന്താര ചാപ്റ്റര്‍ 1ന്‍റെ അത്ഭുതകരമായ വിജയം ആഘോഷിച്ച് നടന്‍ ജയറാം.

വിജയദശമി ദിനമായ ഇന്ന് ലോകവ്യാപകമായി റിലീസ് ആയ കാന്താര ചാപ്റ്റർ 1ന്റെ വിജയം ആഘോഷിച്ച്‌ ജയറാം. ഋഷഭ് ഷെട്ടി ഒരുക്കിയ കാന്താരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം, കളമശേരിയിലെ ആശകൾ ആയിരം സെറ്റിൽ വച്ചായിരുന്നു വിജയം ആഘോഷിച്ചത്. കാളിദാസ് ജയറാമിനൊപ്പം ചിത്രത്തിലെ സഹപ്രവർത്തകർക്കും കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. പ്രസ്തുത ആഘോഷത്തിൽ ഋഷഭ് ഷെട്ടി വീഡിയോ കോളിൽ ലൈവ് ആയി എത്തിയിരുന്നു. റിലീസായ എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ് കാന്താര 2 ഇപ്പോൾ.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് ആശകൾ ആയിരം. പടത്തിന്റെ ചിത്രീകരണം ഇപ്പോൾ നാല്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി എന്നിവരാണ്.

ആശകൾ ആയിരം ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം, ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദൻ, ഷിൻഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും അണിനിരക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, കഥ, തിരക്കഥ : അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്റണി ജോസഫ്, എഡിറ്റർ : ഷഫീഖ് പി വി, മ്യൂസിക് : സനൽ ദേവ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്,സ്റ്റിൽസ് : ലെബിസൺ ഗോപി, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍