'സ്പൈഡർമാനും കാമുകിയും' മൂന്നാറിലെത്തിയോ?, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ച ചിത്രം ഫോട്ടോഷോപ്, വ്യാപക വിമർശനം

Published : Apr 01, 2023, 02:32 PM ISTUpdated : Apr 01, 2023, 03:42 PM IST
'സ്പൈഡർമാനും കാമുകിയും' മൂന്നാറിലെത്തിയോ?, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ച ചിത്രം ഫോട്ടോഷോപ്, വ്യാപക വിമർശനം

Synopsis

Guess who we spotted far away from home? എന്ന കുറിപ്പോടെ #FarAwayHome #Munnar #KeralaTourism ഹാഷ്ടാ​ഗുകളുമായാണ് ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ബോസ്റ്റണിൽ നിന്ന് എടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്നാണ് നിരവധി പേർ കമന്റ് ചെയ്തത്.

തിരുവനന്തപുരം: കേരളം ടൂറിസം ഔദ്യോ​ഗിക ഫേസ്ബുക്ക്, ട്വിറ്ററ്‍ പേജുകളിൽ ഷെയർ ചെയ്ത ചിത്രം വലിയ രീതിയിൽ ചർച്ചയാകുന്നു. സ്പൈഡർമാൻ: നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണ് ചർച്ചയാകുന്നത്. ഇരുവരും ഇന്ത്യാ സന്ദർശനത്തിന് എത്തിയതാണെങ്കിലും ഇതുവരെ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രമാണെന്നും ഇരുവരും ബോസ്റ്റണിൽ നിൽക്കുന്ന ചിത്രങ്ങൾ മൂന്നാറിലേതാക്കി മാറ്റി വ്യാജമായി നിർമിക്കുകയാണെന്നും സോഷ്യൽമീഡിയയിൽ വ്യാപകമായി വിമർശനമുയർന്നു. ഏപ്രില്‍ ഫൂളിന്റ ഭാഗമായിട്ടാണ് ഇങ്ങനെ ചിത്രം പ്രചരിപ്പിച്ചത് എന്നും ചിലര്‍ കമന്റുകള്‍ ചെയ്യുന്നു.

നിത അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിനായി ഹോളിവുഡ് ദമ്പതികളായ ടോം ഹോലൻഡും സെൻഡായയും മുംബൈയിൽ എത്തിയതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ആലിയ ഭട്ട്, കരീന കപൂർ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് പ്രമുഖരും  ജിജി ഹഡിദ്, നിക്ക് ജോനാസ് തുടങ്ങിയ ഹോളിവുഡ് സെലിബ്രിറ്റികളും പങ്കെടുത്ത താരനിബിഡമായ പരിപാടിയിൽ ഇവരെ കണ്ടില്ല. ഇവരുടെ അസാന്നിധ്യം ചർച്ചയായതിന് പിന്നാലെയാണ് കേരള ടൂറിസം ശനിയാഴ്ച ചിത്രം പോസ്റ്റ് ചെയ്തത്.

 

Guess who we spotted far away from home? എന്ന കുറിപ്പോടെ #FarAwayHome #Munnar #KeralaTourism ഹാഷ്ടാ​ഗുകളുമായാണ് ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ബോസ്റ്റണിൽ നിന്ന് എടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്നാണ് നിരവധി പേർ കമന്റ് ചെയ്തത്. ചാരനിറത്തിലുള്ള പാന്റും വെള്ള സ്‌നീക്കറുകളുള്ള പച്ച ടർട്ടിൽനെക്ക് സ്വെറ്ററുമാണ് സെൻഡേയ ധരിച്ചിരുന്നത്. ചാരനിറത്തിലുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ടോം ധരിച്ചത്. വെള്ളിയാഴ്ചയാണ് ദി സ്പൈഡർമാൻ: നോ വേ ഹോം താരങ്ങളായ സെൻഡയയും ടോം ഹോലൻഡും  മുംബൈയിൽ എത്തിയത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇരുവരും പുറത്തുവരുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കുറച്ച് വർഷങ്ങളായി ഇരുവരും ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ട്.

കേരള ടൂറിസം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'