ജോഷി ചിത്രത്തില്‍ നായകനാകുന്നു, വമ്പൻ പ്രഖ്യാപനവുമായി ജയസൂര്യ

Web Desk   | Asianet News
Published : Aug 31, 2021, 03:27 PM IST
ജോഷി ചിത്രത്തില്‍ നായകനാകുന്നു, വമ്പൻ പ്രഖ്യാപനവുമായി ജയസൂര്യ

Synopsis

ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു.  

ജന്മദിനത്തില്‍ വമ്പൻ സിനിമയുടെ പ്രഖ്യാപനവുമായി ജയസൂര്യ. മുതിര്‍ന്ന സംവിധായകൻ ജോഷിയുടെ ചിത്രത്തിലാണ് ജയസൂര്യ നായകനാകുന്നത്. നിഷാദ് കോയയാണ് ജയസൂര്യ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഇന്ത്യയിലും വിദേശത്തുമായിട്ടാണ് ജയസൂര്യയുടെ ചിത്രം ചിത്രീകരിക്കുക.

ജയസൂര്യയുടെ അഭിനയ ജീവിത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി അണിനിരക്കും. ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടൻ പുറത്തുവിടും. ജയസൂര്യ തന്നെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സാമൂഹ്യമാധ്യമത്തിലൂടെ നടത്തിയത്.

വേണു കുന്നപ്പള്ളിയാണ് ജയസൂര്യ ചിത്രം നിര്‍മിക്കുന്നത്.

ഈശോ എന്ന നാദിര്‍ഷ ചിത്രമാണ് ജയസൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ളത്.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ