മലയാളത്തില്‍ സിനിമ നിർമ്മിക്കാൻ നടൻ ജോണ്‍ എബ്രഹാം

Web Desk   | Asianet News
Published : Oct 20, 2021, 10:14 PM ISTUpdated : Oct 21, 2021, 12:22 PM IST
മലയാളത്തില്‍ സിനിമ നിർമ്മിക്കാൻ നടൻ ജോണ്‍ എബ്രഹാം

Synopsis

നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് മൈസൂരില്‍ ആരംഭിച്ചു കഴിഞ്ഞു. 

ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയതാരമാണ് നടൻ ജോൺ എബ്രഹാം. അഭിനേതാവിന് പുറമേ നിർമ്മാതാവായും താരം പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ മലയാള സിനിമാ നിർമാണത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ജോണ്‍ എബ്രഹാം. മൈക്ക് എന്ന ചിത്രമാണ് താരം നിർമ്മിക്കുന്നത്.

വിഷ്ണു പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതാനായ രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ജെഎ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഷിക് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 

നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് മൈസൂരില്‍ ആരംഭിച്ചു കഴിഞ്ഞു. കട്ടപ്പന, വൈക്കം, ധര്‍മ്മശാല എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍. രണദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

മോഡലിങ്ങ് രംഗത്തു നിന്നാണ് ജോണ്‍ എബ്രഹാം സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായിരുന്നു. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളാണ് താരത്തിന്‍റേതായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.  

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്