ജോജു ജോർജ്- എ കെ സാജൻ കൂട്ടുകെട്ടിൽ 'പുലിമട'; റിലീസിന് ഒരുങ്ങുന്നു

Published : Aug 06, 2023, 10:18 PM IST
ജോജു ജോർജ്- എ കെ സാജൻ കൂട്ടുകെട്ടിൽ 'പുലിമട'; റിലീസിന് ഒരുങ്ങുന്നു

Synopsis

ദിലീപ് നായകനായി എത്തിയ വോയിസ് ഓഫ് സത്യനാഥൻ ആണ് ജോജുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.  

ജോജു ജോർജും ഐശ്വര്യ രാജേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം "പുലിമട" റിലീസിന് ഒരുങ്ങുന്നു. "SCENT OF A WOMAN"എന്ന ടാഗ് ലൈനോടെ ടൈറ്റിൽ പോസ്റ്ററും റിലീസ് ചെയ്തു. പുലിമടയുടെ കഥ തിരക്കഥ സംഭാഷണം എഡിറ്റിംഗും സംവിധാനം നിർവ്വഹിക്കുന്നത് മലയാളികൾക്ക് പ്രിയങ്കരനായ എ കെ സാജൻ ആണ്. നിരവധി ചിത്രങ്ങളിൽ ക്യാമറ കൊണ്ട് അത്ഭുതങ്ങൾ തീർത്ത ക്യാമറമാൻ വേണുവും ചിത്രത്തിൽ ഭാ​ഗമാകുന്നു. 

മലയാളികൾക്ക്  ഒട്ടേറെ നല്ല സിനിമകൾ സമ്മാനിച്ച എ കെ സാജനിൽ നിന്നും വേണുവിൽ നിന്നും മികച്ച ഒരു ചിത്രം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ജോജു ജോർജ്ജ് നായകനായ ഇരട്ടക്ക് ശേഷം എത്തുന്ന ചിത്രം ആണ് പുലിമട. ദിലീപ് നായകനായി എത്തിയ വോയിസ് ഓഫ് സത്യനാഥൻ ആണ് ജോജുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.  

ലാന്റ് സിനിമാസിന്റെയും, ഐസ്റ്റീൻ മീഡിയയുടെയും ബാനറിൽ എയ്ൻസ്റ്റീൻ സാക്ക് പോൾ രാജേഷ് ദാമോദരൻ ചേർന്ന് ആണ് പുലിമട നിർമ്മിക്കുന്നത്. ചെമ്പന്‍ വിനോദ്, ലിജോ മോൾ, ജാഫർ ഇടുക്കി,ജിയോ ബേബി,ബാലചന്ദ്ര മേനോൻ, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായർ എന്നീ താരങ്ങളോടൊപ്പം മലയാളത്തിലെ മറ്റ് നിരവധി അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു.

മ്യൂസിക്-ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം-അനിൽ ജോൺസൻ,പ്രൊഡക്ഷൻ ഡിസൈനർ-വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജോ ജോസഫ്, പ്രൊഡക്ഷൻ കണ്ട്രളർ-രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി-പുൽപ്പള്ളി, ഷമീർ ശ്യാം, കൊസ്റ്റും-സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ്&മിക്സിങ്-സിനോയ്‌ ജോസഫ്, ലിറിക്‌സ്-റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ-ലിജു പ്രഭാകർ, vfx-പ്രോമിസ്, മാർക്കറ്റിങ്-ഒബ്സ്ക്യുറ,സ്റ്റിൽ-അനൂപ് ചാക്കോ റിൻസൻ എം ബി,പി.ആർ. ഓ-മഞ്ജു ഗോപിനാഥ്, ഡിസൈൻ-ഓൾഡ്മോങ്ക്സ് വിതരണം- ആൻ മെഗാ മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

'എന്റെ മൈന്റ് സ്റ്റേബിൾ അല്ല, ഒന്നും ഓർമയില്ല'; ബാലയ്ക്ക് മുന്നിൽ എത്തിയ സന്തോഷ് വർക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്