Kailash Father Passes Away : നടൻ കൈലാഷിന്റെ പിതാവ് അന്തരിച്ചു

Web Desk   | Asianet News
Published : Jan 11, 2022, 11:05 AM ISTUpdated : Jan 11, 2022, 11:14 AM IST
Kailash Father Passes Away : നടൻ കൈലാഷിന്റെ പിതാവ് അന്തരിച്ചു

Synopsis

കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ലച്ചിത്ര നടൻ കൈലാഷിന്റെ(Kailash) പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവർഗീസ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

പ്രമേഹത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. മദ്രാസ് റെജിമെന്റ് സെക്കൻഡ് ബറ്റാലിയനിൽ പ്രവർത്തിച്ചിരുന്ന ഗീവർഗീസ് അവരുടെ ഫുട്ബോൾ ടീമിന്റെ കളിക്കാരനുമായിരുന്നു. 

മലയാളികളുടെ പ്രിയ താരമാണ് കൈലാഷ്. ജൂനിയർ ആർട്ടിസ്റ്റായാണ് സിനിമയിലെ തുടക്കമെങ്കിലും പിന്നീട് നായക നിരയിലേക്ക് ഉയരാൻ നടന് സാധിച്ചിരുന്നു. പാർത്ഥൻ കണ്ട പരലോകം ആയിരുന്നു ആദ്യ സിനിമ. 2009 ൽ  നീലത്താമര എന്ന ചിത്രത്തിലൂടെ നായകനായി. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ‘മിഷൻ സി’യാണ് താരത്തിന്റേതായി ഒരുങ്ങിയ അവസാന ചിത്രം. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ചിരിക്കുന്ന മിഷൻ സിയെ റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്നാണ് നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മീനാക്ഷി ദിനേശ് ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു