Sandra Thomas : രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും? സാന്ദ്രാ തോമസ്

Web Desk   | Asianet News
Published : Jan 11, 2022, 10:18 AM ISTUpdated : Jan 11, 2022, 10:26 AM IST
Sandra Thomas : രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും? സാന്ദ്രാ തോമസ്

Synopsis

ദിലീപും കുടുംബവും ഉൾപ്പെട്ട വനിതയുടെ കവര്‍ പേജുമായി ബന്ധപ്പെട്ട് സാന്ദ്ര ഇട്ട പോസ്റ്റ് ഏറെ ചർച്ചയാകുകയും വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അതിരൂക്ഷ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്(Sandra Thomas). താൻ ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണെന്നും 'ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ' എന്ന ചോദ്യം അപ്രസക്തമാണെന്നും സാന്ദ്ര കുറിച്ചു. ദിലീപും കുടുംബവും ഉൾപ്പെട്ട വനിതയുടെ കവര്‍ പേജുമായി ബന്ധപ്പെട്ട് സാന്ദ്ര ഇട്ട പോസ്റ്റ് ഏറെ ചർച്ചയാകുകയും വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി താരം എത്തിയത്. 

രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകുമെന്നും ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവർ അത് പിന്തുടർന്നുവെന്നും സാന്ദ്ര കുറിക്കുന്നു. 

സാന്ദ്രാ തോമസിന്റെ വാക്കുകൾ

ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്. ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ്. തീർച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു. ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്‌. രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും...? ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവർ അത് പിന്തുടർന്നു  തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക്‌ കൃത്യമായി reply ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ ഇരയ്‌ക്കൊപ്പം തന്നെയാണ്.

Read Also: ദിലീപിന്‍റെ കുടുംബ ചിത്രം; 'വനിത'യുടെ 'കവര്‍' സോഷ്യല്‍ മീഡിയ ചര്‍ച്ച; അനുകൂലിച്ചും പ്രതികൂലിച്ചും വാദം

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ