കമല്‍ഹാസനെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു

Published : Mar 03, 2020, 06:25 PM IST
കമല്‍ഹാസനെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു

Synopsis

സിനിമയുടെ സംവിധായകന്‍ ഷങ്കറിനെ കഴിഞ്ഞ ആഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു. ഫെബ്രുവരി 19നാണ് അപകടം നടന്നത്. ഇവിപി ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം.

ചെന്നൈ: ഇന്ത്യന്‍-2 ചിത്രീകരണത്തിനിടെ ക്രെയിന്‍ അപകടത്തില്‍ രണ്ട് അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനെ പൊലീസ് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. ചൊവ്വാഴ്ചയാണ് ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് കമല്‍ഹാസനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും പൊലീസിനോട് നേരത്തെ പറഞ്ഞിട്ടുണ്ട്. അറിയുന്ന എല്ലാ വിവരവും പൊലീസുമായി പങ്കുവെച്ചതാണ്. സിനിമാ സെറ്റുകളില്‍ സ്വീകരിക്കേണ്ട സുരക്ഷാമുന്‍കരുതല്‍ എന്തൊക്കെയാണ് അപകടശേഷം ഞങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കമല്‍ഹാസന്‍ ചോദ്യം ചെയ്യലിന് മുമ്പ് പൊലീസിനോട് പറഞ്ഞു.

സിനിമയുടെ സംവിധായകന്‍ ഷങ്കറിനെ കഴിഞ്ഞ ആഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു. ഫെബ്രുവരി 19നാണ് അപകടം നടന്നത്. ഇവിപി ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം. ക്രെയിന്‍ പൊട്ടിവീണാണ് അപകടമുണ്ടായത്. രണ്ട് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ചെന്നൈ പൊലീസ് കേസെടുത്തു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് അണിയറപ്രവര്‍ത്തകര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. 

കമല്‍-ഷങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ഇന്ത്യനിന്‍റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. വലിയ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം, 
 

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍