ടൊവിനോ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ പ്രിയദര്‍ശന്‍; ഫോറൻസിക് പ്രദർശനം തുടരുന്നു

Published : Mar 03, 2020, 03:24 PM IST
ടൊവിനോ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ പ്രിയദര്‍ശന്‍; ഫോറൻസിക് പ്രദർശനം തുടരുന്നു

Synopsis

സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ പോളും, അനസ് ഖാനും ചേർന്നാണ്

മികച്ച പ്രതികരണം നേടി തിയേറ്ററില്‍ പ്രദർശനം തുടരുകയാണ് ടൊവിനോ ചിത്രം ഫോറൻസിക്.  ചിത്രത്തിലെ ബ്രില്ല്യൻസിന് ലഭിക്കുന്ന പ്രശംസകളിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദര്‍ശന്‍. 'ഫോറന്‍സിക്' എന്ന ചിത്രത്തെക്കുറിച്ച് നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ആ സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ , ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍. പ്രിയദർശൻ ഫേസ്ബുക്കില്‍ കുറിച്ചു.

ഫോറൻസിക് സയൻസ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണ് 'ഫോറൻസിക്'. സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ പോളും, അനസ് ഖാനും ചേർന്നാണ്. മംമ്തയാണ് ചിത്രത്തിലെ നായിക. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം ജേക്സ് റിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും