ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി വിഷയങ്ങൾ ഈ ചിത്രത്തിലുണ്ട് : ദീപക് പറമ്പോല്‍

By Web TeamFirst Published Mar 3, 2020, 1:13 PM IST
Highlights

മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ചിത്രത്തെ അഭിനന്ദിച്ച് മന്ത്രി സുനില്‍ കുമാർ, ചീഫ് വിപ്പ് കെ രാജൻ, കേരള സാഹത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

മതം വിഭജനങ്ങളുടെ പുതിയ വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന കാലത്ത് പ്രണയത്തിലൂടെ മാനവികതയെ തിരിച്ചുപിടിക്കുന്ന കാഴ്ചയൊരുക്കിയിരിക്കുകയാണ് ഷൈജു അന്തിക്കാട് ചിത്രം 'ഭൂമിയിലെ മനോഹര സ്വകാര്യം'. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ചിത്രത്തെ അഭിനന്ദിച്ച് മന്ത്രി സുനില്‍ കുമാർ, ചീഫ് വിപ്പ് കെ രാജൻ, കേരള സാഹത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം പറയുന്ന വിഷയം കാലിക പ്രാധാന്യമുള്ളതാണെന്നും സ്നേഹത്തിന് കുറുകെയുള്ള മതത്തിന്റെ മതിലുകൾ ചിത്രം ചൂണ്ടികാട്ടുന്നുണ്ടെന്നും ദീപക് പറമ്പോല്‍ പറഞ്ഞു. 

ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, നിഷ സാരംഗ്, അഞ്ജു അരവിന്ദ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു സതീഷ് എന്നിങ്ങനെ വലിയ താരനിരയും  അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. എ ശാന്തകുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അന്റോണിയോ മൈക്കിള്‍ ആണ്. എഡിറ്റിംഗ് വി സാജന്‍. സംഗീതം സച്ചിന്‍ ബാബു.
 

click me!