'കൈതി 2'ന്റെ അപ്ഡേറ്റുമായി നടൻ കാര്‍ത്തി

Published : Nov 22, 2022, 08:27 AM IST
'കൈതി 2'ന്റെ അപ്ഡേറ്റുമായി നടൻ കാര്‍ത്തി

Synopsis

'കൈതി'യുടെ തുടക്കം എങ്ങനെയായിരുന്നുവെന്നും കാര്‍ത്തി പറയുന്നു.

കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് 'കൈതി'. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'കൈതി'യുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. 'കൈതി'യുടെ തുടര്‍ച്ചയുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 'കൈതി 2'വിനെ കുറിച്ച് ഒരു അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് കാര്‍ത്തി.

'കൈതി' തീര്‍ച്ചയായും എന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു സിനിമയാണ്. ഒരു ചെറിയ ആശയമായിട്ടാണ് ചിത്രം എന്നിലേക്ക് എത്തിയത്. പക്ഷേ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു ഇത് വലിയൊരു ആക്ഷൻ സിനിമയാണെന്ന്. ചിത്രത്തിലെ പ്രധാന കഥാപാത്രം 'ഡില്ലി'യെ രൂപപ്പെടുത്താൻ ഞങ്ങള്‍ ഒരുപാട് റിസേര്‍ച്ച് ചെയ്‍തു. മനോഹരമായ ഒരു സിനിമയായി അത് മാറി. ലോകേഷ് കനകരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാരചനയിലാണ്.  അടുത്ത വര്‍ഷം ചിത്രത്തിന്റെ രണ്ടാം ഭാഗം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കാര്‍ത്തി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'സര്‍ദാര്‍' എന്ന ചിത്രമാണ് കാര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ ചിത്രം എത്തിയിരുന്നു.

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് കാര്‍ത്തി നായകനായ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. റൂബന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More: പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രം 'ഹനുമാൻ', ടീസര്‍ പുറത്ത്

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ