മെയ്യഴകന് ശേഷം പൊലീസ് വേഷം; കാർത്തിയുടെ 'വാ വാത്തിയാർ' സ്പെഷ്യൽ പോസ്റ്റർ

Published : May 25, 2025, 01:01 PM IST
മെയ്യഴകന് ശേഷം പൊലീസ് വേഷം; കാർത്തിയുടെ 'വാ വാത്തിയാർ' സ്പെഷ്യൽ പോസ്റ്റർ

Synopsis

ഏറെ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ മെയ്യഴകന് ശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണ് വാ വാത്തിയാര്‍.

ടൻ കാർത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാ വാത്തിയാറിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കാർത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പെലീസ് വേഷത്തിലാണ് നടൻ എത്തുന്നതെന്നാണ് വിവരം. 'സൂദു കവ്വും' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നളൻ കുമാരസാമിയാണ് സംവിധാനം. 

കൃതി ഷെട്ടിയാണ് വാ വാത്തിയാറിലെ നായികയായി എത്തുന്നത്. രാജ്കിരൺ, സത്യരാജ്, ജിഎം കുമാർ, ആനന്ദ് രാജ്, ശില്പ മഞ്ജുനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സത്യരാജാണ് വില്ലൻ വേഷത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വാത്തിയാറിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. 8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമിയുടേതായി ഒരു സിനിമ വരുന്നത്. കാതലും കടന്തു പോവും ആയിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം. തൊണ്ണൂറുകളിൽ ഇറങ്ങിയ എല്ലാ മസാല ചിത്രങ്ങൾക്കും ഉള്ള ആദരവാണ് തന്റെ ചിത്രമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. 

അതേസമയം, വാ വാത്തിയാറിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിട്ടുണ്ട്. ആമസോൺ പ്രൈമിനാണ് സ്ട്രീമിം​ഗ് അവകാശം. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ഏറെ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ മെയ്യഴകന് ശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണ് വാ വാത്തിയാര്‍. സി. പ്രേം കുമാർ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അരവിന്ദ് സ്വാമിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ