Viruman Trailer : കാർത്തിയുടെ പവർപാക്ക് പെർഫോമൻസ്; ത്രസിപ്പിച്ച് 'വിരുമൻ' ട്രെയിലർ

Published : Aug 03, 2022, 09:41 PM ISTUpdated : Aug 03, 2022, 09:47 PM IST
Viruman Trailer : കാർത്തിയുടെ പവർപാക്ക് പെർഫോമൻസ്; ത്രസിപ്പിച്ച് 'വിരുമൻ' ട്രെയിലർ

Synopsis

ഓഗസ്റ്റ് 12ന് വിരുമൻ പ്രേക്ഷകർക്ക് മുന്നിലെത്തും.  

സുൽത്താന് ശേഷം കാർത്തി നായകനാകുന്ന പുതിയ ചിത്രം വിരുമന്റെ ട്രെയിലർ(Viruman Trailer) പുറത്തിറങ്ങി. കാർത്തിയുടെ മാസ് ചിത്രമാകും വിരുമൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 12ന് വിരുമൻ പ്രേക്ഷകർക്ക് മുന്നിലെത്തും.  

രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് അണിയറക്കാർ പറയുന്നത്. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 
 
യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ്  സഹനിര്‍മാണം. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍. കൊമ്പൻ എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാകും ചിത്രം.

'പാപ്പനെ' അഭിമാനം കൊള്ളിച്ച വിൻസി മോൾ; നീത പിള്ളക്കൊപ്പമുള്ള ചിത്രവുമായി ​ഗോകുൽ

കാര്‍ത്തി നായകനായി റിലീസിന് തയ്യാറായിരിക്കുന്ന മറ്റൊരു ചിത്രമാണ് 'സര്‍ദാര്‍'.  പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'സര്‍ദാറി'ന്റെ തിയറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ്(തമിഴ്‍നാട്ടിലെ തിയറ്റര്‍ റൈറ്റ്‍സ്). ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രവുമായി റെഡ് ജിയാന്റ് മൂവീസും കൈകോര്‍ക്കുന്നതോടെ വലിയ പ്രതീക്ഷകളിലാണ് എല്ലാവരും. റാഷി ഖന്ന ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എസ് ലക്ഷ്‍മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിലാണ് നിര്‍മാണം. റൂബനാണ് 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ചിത്രത്തില്‍ അഭിനയിക്കുന്നു.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു