ഉറപ്പായി, ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി കാര്‍ത്തി

Published : Aug 01, 2023, 09:35 PM ISTUpdated : Oct 22, 2023, 12:35 PM IST
ഉറപ്പായി, ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി കാര്‍ത്തി

Synopsis

കാര്‍ത്തിയുടെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉറപ്പായി.

സമീപകാലത്ത് തമിഴകത്ത് ഗ്യാരണ്ടിയുള്ള താരമാണ് കാര്‍ത്തി. 'പൊന്നിയിൻ സെല്‍വനെ'ന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ കാര്‍ത്തി. 'സര്‍ദാറാ'ണ് കാര്‍ത്തി സോളോ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വൻ ഹിറ്റായ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക. യുവൻ ശങ്കര്‍ രാജയാണ് സംഗീതം. കാര്‍ത്തി നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രമേയത്തിനറെ സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും രണ്ടാം ഭാഗം ഉറപ്പായതില്‍ താരത്തിന്റെ ആരാധകര്‍ ആവേശത്തിലാണ്.

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

തകര്‍പ്പൻ വിജയങ്ങള്‍ നേടിയ 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ 'സര്‍ദാറി'ല്‍ ഒരു സ്‍പൈ ആയിട്ടാണ് കാർത്തി അഭിനയിച്ചിരുന്നത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിയെ കൂടാതെ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.

Read More: 'രഞ്‍ജിത്താണ് മറുപടി പറയേണ്ടത്', അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് വിനയൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും