
ബെംഗലൂരു: കന്നഡ സിനിമാതാരം കിച്ച സുദീപിന് ഭീഷണിക്കത്ത് ലഭിച്ചത് കര്‍ണാടകയില്‍ വലിയ വാര്‍ത്തയായിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഭീഷണിക്കത്ത് എത്തിയത്. സുദീപിന്‍റെ വീട്ടിലേക്കാണ് വധിക്കുമെന്നും, താരത്തിന്‍റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവിടുമെന്നും പറഞ്ഞ് അജ്ഞാതന്‍ കത്തയച്ചിരിക്കുന്നത്.
കത്ത് പരിശോധിച്ച പുട്ടനെഹള്ളി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അതേ സമയം താന്‍ ബിജെപിക്കായി തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമെന്ന് കിച്ച സുദീപ് ഇന്ന് വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യം സുദീപ് വ്യക്തമാക്കിയത്.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ കിച്ച സുദീപ് ബിജെപിയില്‍ ചേര്‍ന്നത്. കിച്ച സുദീപിനൊപ്പം കന്നഡ സിനിമയിലെ മറ്റൊരു താരമായ ദര്‍ശന്‍ തുഗുദീപയും പാര്‍ട്ടിയിലേക്ക് എത്തുകയാണെന്നും ഇരുവരും വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകര്‍ ആവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും, ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുക മാത്രമാണ് ചെയ്യുകയെന്നും കിച്ച സുദീപ് പറഞ്ഞു.
"മോദി എടുത്ത ചില തീരുമാനങ്ങളെ ഞാൻ പൂർണ്ണമായും മാനിക്കുന്നു, എന്നാൽ ഇന്ന് ഇവിടെ ഇരിക്കുന്നതുമായി അതിന് യാതൊരു ബന്ധവുമില്ല," ബിജെപിയുടെ പ്രത്യയശാസ്ത്രത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കിച്ച സുദീപ് വാര്‍ത്ത സമ്മേളനത്തില്‍ മറുപടി പറഞ്ഞു.
സുദീപ് ബിജെപിക്കായി ഇറങ്ങുന്നത് വലിയ ബലമാണ് ഭരണം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പിന് ഇറങ്ങുന്ന ബിജെപിക്ക് നല്‍കുന്നത് എന്നാണ് സുദീപിനൊപ്പം ഉണ്ടായിരുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞത്.
അതേ സമയം തനിക്കെതിരെ വന്ന ഭീഷണിക്കത്ത് സംബന്ധിച്ച ചോദ്യത്തിനു സുദീപ് ഉത്തരം നല്‍കി. "അതെ, എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചിട്ടുണ്ട്, ആരാണ് അത് അയച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. അത് സിനിമ രംഗത്തുള്ളയാളാണ്. അയാള്‍ക്ക് ഞാന്‍ തക്കതായ മറുപടി നല്‍കിയിരിക്കും" - സുദീപ് വ്യക്തമാക്കി.
ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്കിടെ നടൻ കിച്ച സുദീപിന് ഭീഷണിക്കത്ത്
കന്നഡ താരങ്ങളായ കിച്ച സുദീപും ദര്‍ശനും ബിജെപിയിലേക്ക്