'സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു'; കങ്കണയ്ക്ക് പിന്തുണയുമായി കൃഷ്ണകുമാര്‍

Web Desk   | others
Published : Sep 11, 2020, 12:56 PM ISTUpdated : Sep 11, 2020, 01:03 PM IST
'സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു'; കങ്കണയ്ക്ക് പിന്തുണയുമായി കൃഷ്ണകുമാര്‍

Synopsis

ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം എന്നാണ് കൃഷ്ണകുമാര്‍ കങ്കണയെ വിശേഷിപ്പിച്ചിരിക്കുന്നത്.   

തിരുവനന്തപുരം: സുശാന്ത് സിംഗ് രാജ്പൂതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരുമായി നിരന്തര പോരാട്ടത്തിലേര്‍പ്പെട്ട നടി കങ്കണയ്ക്ക് പിന്തുണയുമായി നടന്‍ കൃഷ്ണകുമാര്‍. ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം എന്നാണ് കൃഷ്ണകുമാര്‍ കങ്കണയെ വിശേഷിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ നോട്ടീസ് കൊടുത്ത് കെട്ടിടെ പൊളിക്കാന്‍ ശ്രമിച്ചവരുടെ ശുഷ്കാന്തിയേയും കൃഷ്ണകുമാര്‍ വിമര്‍ശിക്കുന്നു.

കൃഷ്ണകുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം.. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം 🙏♥️🌹

നേരത്തെ കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും രംഗത്തുവന്നിരുന്നു. മുംബൈയെ കങ്കണ പാക് അധീശ കശ്മീരിനോട് ഉപമിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കങ്കണയുടെ പരാമര്‍ശത്തിനെതിരെ ശിവസേന രംഗത്തെത്തി. തുടര്‍ന്ന് കങ്കണയുടെ ഓഫീസിന്റെ ഒരു ഭാഗം അനധികൃത നിര്‍മ്മാണമാണെന്നാരോപിച്ച് മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിവാദത്തില്‍ കങ്കണയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'​ഗസ്റ്റ് റോളില്‍ ലാലേട്ടന്‍, 10 ലക്ഷം അഡ്വാന്‍സ്, പക്ഷേ ജയറാമേട്ടന്‍ പിന്മാറി'; ആ ചിത്രം ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ച് സംവിധായകന്‍
'രണ്ട് ദിവസം വ്യാജ ഐഡികളില്‍ നിന്ന് കടുത്ത ആക്രമണം'; തുടര്‍ നടപടി വ്യക്തമാക്കി അഭിലാഷ് പിള്ള