രജിഷ വിജയന്റെ സ്‍പോര്‍ട്‍സ് സിനിമ, ഖോ ഖോ തുടങ്ങി

Web Desk   | Asianet News
Published : Sep 11, 2020, 11:20 AM IST
രജിഷ വിജയന്റെ സ്‍പോര്‍ട്‍സ് സിനിമ, ഖോ ഖോ തുടങ്ങി

Synopsis

രജിഷ വിജയന്റെ ഖോ ഖോ എന്ന സിനിമ തുടങ്ങി.

രജിഷ വിജയൻ നായികയാകുന്ന പുതിയ സിനിമയാണ് ഖോ ഖോ. സ്‍പോര്‍സ് സിനിമയായി എത്തുന്ന ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു.

ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുല്‍ റിജി നായരാണ് ഖോ ഖോയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ടോബിൻ തോമസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സിദ്ധാര്‍ഥ് പ്രദീപ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സ്പോര്‍ട്‍സ് താരത്തിന്റെ വേഷത്തിലാണ് ചിത്രത്തില്‍ രജിഷ അഭിനയിക്കുക. പ്രമേയം എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫൈനല്‍സ് എന്ന സ്‍പോര്‍ട്‍സ് സിനിമയിലും രജിഷ നായികയായിരുന്നു.

PREV
click me!

Recommended Stories

'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ
ആശങ്കകള്‍ നീങ്ങി, നന്ദമുരി ബാലകൃഷ്‍ണ ചിത്രം അഖണ്ഡ 2 റിലീസിന് തയ്യാറായി, പുതിയ തീയ്യതി