'എനിക്കൊരു കംപാനിയനുണ്ട്, പക്ഷേ, വിവാഹം കഴിക്കണമെന്നു തോന്നിയിട്ടില്ല'; തുറന്നുപറഞ്ഞ് കൃഷ്‍ണപ്രഭ

Published : Apr 01, 2026, 02:47 PM IST
Krishnaprabha

Synopsis

വിവാഹത്തെക്കുറിച്ച് നടി കൃഷ്‍ണപ്രഭയുടെ വാക്കുകള്‍.

വിവാഹം, പ്രണയം തുടങ്ങിയ കാര്യങ്ങളിൽ മനസു തുറന്ന് നടി കൃഷ്‍ണപ്രഭ. വിവാഹം കഴിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും എന്നാൽ ഒരു കംപാനിയൻ ഉണ്ടെന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ കൃഷ്‍ണപ്രഭ പറയുന്നു. ''എനിക്ക് വേറെ ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല. ഭാരങ്ങളും ഉത്തരവാദിത്വങ്ങളും ഇല്ല. ആളുകൾ ഇത്തരം കാര്യങ്ങളിലൊക്കെയല്ലേ പൊതുവെ പരാതി പറയാറുള്ളത്. പരാതിയും പറയും, ശേഷം പോയി കല്യാണവും കഴിക്കും. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. കല്യാണം കഴിച്ചശേഷം വീണ്ടും പരാതി പറയും. അങ്ങനെയാണെങ്കിൽ പിന്നെ കല്യാണം കഴിക്കാതെ ഇരുന്നാൽ പോരേ?.

നല്ല ദാമ്പത്യം ഒരു ഭാഗ്യമാണ്. ഒരു പ്രായത്തിൽ ആ കർത്തവ്യം ചെയ്യണം എന്നൊരു സിസ്റ്റം ഉണ്ടായിരുന്നതുകൊണ്ടാണ് പലരും കല്യാണം കഴിക്കുന്നത്. ഇപ്പോൾ‌ അതിൽ ഒത്തിരി മാറ്റം വന്നിട്ടുണ്ട്. കല്യാണം നല്ലൊരു ഏർപ്പാടായി തോന്നാത്തതുകൊണ്ടാണ് ഞാൻ കല്യാണം കഴിക്കാത്തത്. ടീനേജ് കാലം മുതൽ എനിക്ക് ഈ ചിന്തയുണ്ട്. എന്റെ ചുറ്റുമുള്ള അനുഭവങ്ങൾ വെച്ചാണ് ഞാൻ ഒരു അഭിപ്രായം പറയുന്നത്. എനിക്ക് അറിയാവുന്ന മിക്ക ആളുകളും കല്യാണം കഴിഞ്ഞ് ഉന്തിയും ഉരുട്ടിയും ഒരുമിച്ച് ജീവിതം കൊണ്ടുപോകുന്നവരാണ്. കല്യാണം കഴിക്കാൻ അമ്മ നിർബന്ധിക്കാറുമില്ല. എന്റെ ചേട്ടന് 46 വയസായി. അവനും കല്യാണം കഴിച്ചിട്ടില്ല. അവർ സമാധാനമായി ജീവിച്ചോട്ടെ. അവർക്ക് തോന്നുമ്പോൾ കല്യാണം കഴിച്ചോളും എന്നാണ് അമ്മ പറയാറ്.

ജീവിതത്തിൽ നല്ലൊരു പങ്കാളിയെ ആവശ്യമാണ്. എല്ലാം പറയാനായി ഒരു കംപാനിയൻ ഉള്ളത് നല്ലതാണ്. ഇൻഫാക്ച്വേഷനൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ല. എനിക്കൊരു കംപാനിയനുണ്ട്. എന്നെ കൊണ്ട് പുള്ളിക്കോ പുള്ളിയെ കൊണ്ട് എനിക്കോ ശല്യമില്ല. അമ്മയ്ക്കും സഹോദരനും ഇതെല്ലാം അറിയാം'', കൃഷ്‍ണപ്രഭ അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്'; 6 മാസത്തിന് ശേഷം രാജേഷ് തിരുവനന്തപുരത്തേക്ക്
'പെണ്ണ് കേസ് വന്നാല്‍ പലരും തകര്‍ന്ന് പോകും, അതാണ് കേസ് ഉണ്ടാക്കുന്നത്': ബാലചന്ദ്ര മേനോൻ