'ടെൻഷനായിട്ടാണ് നിർത്താതെ പോയത്, അവരോട് കെഞ്ചി മാപ്പ് പറഞ്ഞിരുന്നു'; അപകടത്തിൽ വിശദീകരണവുമായി ​ഗായത്രി

By Web TeamFirst Published Oct 17, 2021, 7:34 PM IST
Highlights

'അപകടം വരുത്തുന്നത് തെറ്റല്ലേ?' എന്ന ചോദ്യത്തിന് മനപൂർവമല്ല അറിയാതെ സംഭവിച്ചുപോയതാണെന്നും ​ഗായത്രി മറുപടി നൽകി. 

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ്(actress) ഗായത്രി സുരേഷ്(gayathri suresh). ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയം ആരംഭിക്കുന്നത്. പിന്നീട് യുവനടന്മാർക്കൊപ്പം നിരവധി സിനിമകളിൽ(cinema) ​ഗായത്രി അഭിനയിച്ചു. തരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ(social media) വ്യാപകമായി പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം കാക്കനാടേക്കുള്ള യാത്രമാധ്യേയാണ് വൈറൽ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ​ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് ആരോപണം. വൈറൽ വീഡിയോയിൽ ​താരത്തിന്റെ വാഹനം നാട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്നതും ​ഗായത്രിയോടും സുഹൃത്തിനോടും കയർത്ത് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി നടി തന്നെ രം​ഗത്തെത്തി. 

​ഗായത്രി സുരേഷിന്റെ വാക്കുകൾ

'എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ പങ്കുവെക്കുന്നത്. ഞങ്ങൾ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോൾ മുമ്പിൽ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതിൽ വാഹനങ്ങളുടെ സൈഡ് മിറർ പോയിരുന്നു. അല്ലാതെ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാൽ വാഹനം നിർത്താൻ ഭയന്ന് ഞങ്ങൾ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ... ആ വാഹനത്തിൽ എന്നെ കാണുമ്പോൾ അവിടെയുള്ള ജനങ്ങൾ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. ടെൻഷനായിട്ടാണ് നിർത്താതെ പോയത്. ആ തെറ്റ് മാത്രമാണ് ഞങ്ങൾ ചെയ്തത്. എന്നാൽ അവർ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്റ്റൈലിൽ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങൾ ഒരുപാട് നേരം അവരോട് കെ‍ഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവർ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിർത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങൾ ഒത്തുതീർപ്പാക്കി. ആ സംഭവത്തിൽ ആർക്കും ഒരു പോറൽപോലും ഏറ്റിട്ടില്ല. നിങ്ങൾക്ക് എന്ന് കുറിച്ച് മോശം ചിന്തവരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്'.

'അപകടം വരുത്തുന്നത് തെറ്റല്ലേ?' എന്ന ചോദ്യത്തിന് മനപൂർവമല്ല അറിയാതെ സംഭവിച്ചുപോയതാണെന്നും ​ഗായത്രി മറുപടി നൽകി. രാവിലെ മുതൽ നിരവധി പേർ അപകടത്തിന്റെ വീഡിയോ കണ്ട് വിളിക്കുന്നുണ്ടെന്നും വല്ലാത്ത അവസ്ഥയിലാണ് താനും സുഹൃത്തുക്കളുമെന്നും ​ഗാത്രി സുരേഷ് വ്യക്തമാക്കി. 

click me!