കല്‍ക്കിക്ക് മുന്നിലും വിറച്ചില്ല, ഇനി ഒടിടിയിലേക്ക് ആ സര്‍പ്രൈസ് ഹിറ്റ്, വയലൻസ് രംഗങ്ങളും നിറയെ

Published : Jul 21, 2024, 02:37 PM IST
കല്‍ക്കിക്ക് മുന്നിലും വിറച്ചില്ല, ഇനി ഒടിടിയിലേക്ക് ആ സര്‍പ്രൈസ് ഹിറ്റ്, വയലൻസ് രംഗങ്ങളും നിറയെ

Synopsis

ഇന്ത്യയില്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്ത വയലൻസ് ചിത്രം എന്നൊരു വിശേഷണവുമുണ്ട്.

ലക്ഷ്യ നായകനായി എത്തിയ ബോളിവുഡ് ചിത്രമാണ് കില്‍. അത്ഭുതപ്പെടുത്തുന്ന ഒരു വിജയമാണ് ലക്ഷ്യയുടെ ചിത്ര നേടുന്നത്. രാജ്യമൊട്ടെകെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ ലക്ഷ്യയുടെ ചിത്രത്തിനാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒടിടിയിലേക്കും കില്‍ പ്രദര്‍ശനത്തിന് വരുന്ന വാര്‍ത്തകളാണ് പുതുതായി ചര്‍ച്ചയാകുന്നത്.

റിലീസിനു മുന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു സിനിമയായിരിക്കില്ല ഇത് എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ വലിയ സ്വീകാര്യത ലഭിക്കുന്നതായി ചിത്രം മാറുന്നതാണ് പിന്നീട് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. കില്‍ ആഗോളതലത്തില്‍ ഏകദേശം 41 കോടിയോളം നേടിക്കഴിഞ്ഞു.

ഇനി ലക്ഷ്യയുടെ കില്‍ വൈകാതെ ഒടിടിയിലേക്ക് എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലക്ഷ്യയുടെ കില്‍ ആപ്പിള്‍ ടിവിയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. കില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ഒടിടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ലക്ഷ്യ നായകനായ കില്‍ ഗൂഗിള്‍ പ്ലേയിലൂടെ വീഡിയോ ഓണ്‍ ഡിമാൻഡായും എത്തും. ഇവയിലൂടെ ഇന്ത്യയില്‍ അല്ല കാണാനാകുന്നത്. അമേരിക്കയില്‍ ജൂലൈ 23ന് മേല്‍പ്പറഞ്ഞവയിലൂടെ  ഒടിടിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിലവില്‍ ചിത്രത്തിന്റെ ആരാധകര്‍.

ലക്ഷ്യ നായകനായ കില്‍ വയലൻസ് രംഗങ്ങളുടെ പേരിലും ചര്‍ച്ചയായിരുന്നു. ആക്ഷൻ ഴോണറില്‍ വൻ മുന്നേറ്റമെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടു. പ്രതീക്ഷിതിനപ്പുറമുള്ള സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് പ്രത്യേകത. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ചതാണ് കില്‍.  ധര്‍മ പ്രൊഡക്ഷന്‍സ്, സിഖ്യ എന്‍റര്‍ടെയ്ന്‍‍മെന്‍റ് ബാനറുകളില്‍ നിര്‍മിച്ചതാണ് കില്‍. ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദ്. സംഗീതം വിക്രം മാൻട്രൂസ് നിര്‍വഹിച്ച ചിത്രത്തില്‍ തന്യ, രാഘവ്, അഭിഷേക് ചൌഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ഹര്‍ഷും സമീറും അവനിഷുമുണ്ട്.

Read More: ഇന്ത്യൻ 2 ആ രജനികാന്ത് ചിത്രത്തെ വീഴ്‍ത്തി, കരകയറുന്നോ കമല്‍ഹാസൻ?, ആഗോള കളക്ഷൻ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി