ഇന്ത്യൻ 2 കരകരയറുന്നോ?.

ഇന്ത്യൻ 2 വൻ പ്രതീക്ഷയോടെ വന്ന ചിത്രം ആണ്. എന്നാല്‍ വലിയ വിമര്‍ശനങ്ങളാണ് തുടക്കത്തിലേ നേരിട്ടത്. വൻ ഹൈപ്പ് തിരിച്ചടിയായെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യൻ 2വിന് ആകെ കളക്ഷനില്‍ ഭേദപ്പെട്ട പ്രകടനം നടത്താനാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യൻ 2 അര്‍ഹിക്കുന്ന തരത്തില്‍ കളക്ഷൻ പ്രതിഫലിക്കുന്നില്ലെങ്കിലും കമല്‍ഹാസൻ സേനാപതിയായെത്തിയതിനാല്‍ ചലനമുണ്ടാക്കുന്നുണ്ട്. ആഗോളതലത്തില്‍ ഇന്ത്യൻ 2 100 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലീസിനേ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും ഇങ്ങനെ കളക്ഷൻ നേടാനാകുന്നത് ആശ്വാസകരമാണ്. രജനികാന്ത് നായകനായ അണ്ണാത്തെയുടെ ലൈഫ്‍ടൈം കളക്ഷൻ ഇന്ത്യൻ 2 മറികടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്‍തതായിരുന്നു അണ്ണാത്തെ. വലിയ വിജയം നേടാൻ അന്ന് ചിത്രത്തിന് സാധിച്ചിരുന്നില്ല എന്നായിരുന്നു ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്. രജനികാന്തിന്റെ നായികയായി നയൻതാരയായിരുന്നുഎത്തിയത്. ആഗോളതലത്തില്‍ അണ്ണാത്തെ ഏകദേശം 170 കോടിയോളമാണ് നേടിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇന്ത്യൻ 2 എത്തിയപ്പോഴും സിനിമയുടെ സംവിധാനം എസ് ഷങ്കറായിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.

Read More: ആത്മവിശ്വാസത്തോടെ സൂര്യ, കാത്തിരുന്ന പ്രഖ്യാപനവുമായി വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക