
മലയാള സിനിമയുടെ താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരുവശത്ത് നടക്കവെ ഒരുകാലത്ത് ഒറ്റക്കെട്ടായി നിന്ന സിനിമാ താരങ്ങളുടെ സമരത്തിന്റെ ഓർമ പങ്കിട്ട് നടൻ മഹേഷ് നായർ. ഷാജി കൈലാസിന്റെ സിനിമയിലെ ഒരു സംഭാഷണം അന്നത്തെ കേന്ദ്രമന്ത്രി കൂടിയായ കൊല്ലത്തുനിന്നുള്ള എംപി കൃഷ്ണ്ണകുമാറിന് കൊണ്ടുവെന്നും പിന്നാലെ സെൻസർ ബോർഡ് എതിരാകുകയും ഡയലോഗ് മാറ്റിയില്ലെങ്കിൽ റിലീസ് തടയുമെന്ന അവസ്ഥ എത്തിയെന്നും മഹേഷ് പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, തിക്കുറിശി, സോമൻ, ഉർവശി, കൽപ്പന, തുടങ്ങി നിരവധി പേർ സമരത്തിൽ പങ്കെടുത്തു. അന്ന് നാന മാഗസീനിൽ വന്ന ഫോട്ടോയും മഹേഷ് പങ്കിട്ടുണ്ട്.
"വർഷങ്ങൾക്കു മുൻപ്. ഷാജി കൈലാസിന്റെ കമ്മീഷണർ എന്ന സിനിമ ഇറങ്ങുവാൻ തയ്യാറായി നിൽക്കുന്നു. രൺജി പണിക്കർ എന്ന ശക്തനായ എഴുത്തുകാരൻ എഴുതിയ ഒരു ഡയലോഗ് സർക്കാറിനും അതുകൊണ്ട്ത്തനെ സെൻസർ ബോർഡിനും എതിർപ്പായി. പണ്ടൊരു കുരങ്ങൻ കൊല്ലത്തു നിന്ന് കേന്ദ്രത്തിൽ പോയി എന്ന ഡയലോഗ് തന്നത്തെ കേന്ദ്രമന്ത്രി കൂടിയായ കൊല്ലത്തു നിന്നുള്ള M P കൃഷ്ണ്ണകുമാറിനു കൊണ്ടു. ഡയലോഗ് മാറ്റിയില്ലെങ്കിൽ സിനിമ റീലീസ് തടയും എന്ന അവസ്ഥ. അതിനെതിരെ KSFDC ആസ്ഥാനവും സെൻസർ ഓഫിസും ആയ വഴുതക്കാടുള്ള (തിരുവനന്തപുരം) മന്ദിരത്തിനു മുൻപിൽ സമരം ചെയ്യുന്ന സിനിമാ പ്രവർത്തകർ. കൂട്ടത്തിൽ ഈ എളിയ ഞാനും", എന്നാണ് മഹേഷ് നായർ കുറിച്ചത്.
മഹേഷ് നായരുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി വന്നത്. "ഇന്നത്തെ അമ്മ സംഘടനയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ് പല കമന്റുകളും. അങ്ങനെയൊരു കാഴ്ച സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ആ ഐക്യവും ലാളിത്യവുമെല്ലാം ഇപ്പോൾ നഷ്ടമായി, ഇന്നത്തെ സെൻസർ ബോർഡിനെ കുറിച്ച് അഭിപ്രായം എന്താണ് ?, അന്ന് ഇമ്മാതിരി മാസ്സ് ഒക്കെ കാണിച്ച സിനിമ താരങ്ങൾ ഇന്ന് തമ്മിലടിക്കുകയാണ്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, മഹേഷ് പറഞ്ഞ ഡയലോഗ് ദി കിംഗ് എന്ന സിനിമയിലേത് ആണെന്നും "കോന്തൻ കൊല്ലത്ത് പോയതുപോലെ ഒരുത്തൻ കേന്ദ്രമന്ത്രിയായി ഇരുന്നില്ലേ", എന്ന് പറഞ്ഞത് മുരളി ആയിരുന്നുവെന്നും കമന്റുകളുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ