'അതല്ല സത്യം', ആരോപണത്തിന് മറുപടിയുമായി നടി മാളവിക മോഹനൻ, തെളിവുകളും പുറത്തുവിട്ടു

Published : Feb 14, 2026, 11:25 AM IST
Malavika Mohanan

Synopsis

സോഷ്യല്‍ മീഡിയയില്‍ ആരോപണത്തിന് മറുപടിയുമായി മാളവിക മോഹനൻ.

പ്രഭാസ് നായകനായി എത്തിയ ചിത്രമാണ് ദ രാജാ സാബ്. മാരുതി സംവിധാനം ചെയ്‍ത ചിത്രത്തിന് ബോക്സ് ഓഫീസില്‍ തിളങ്ങാനായില്ല. മാത്രവുമല്ല പ്രഭാസിന്റെയും മാളവിക മോഹനന്റെയും ഫൈറ്റുകള്‍ ചെയ്‍തത് സ്റ്റണ്ട് ഡബിളായിരുന്നുവെന്നു സോഷ്യല്‍ മീഡിയയില്‍ ആരോപണമുണ്ടായിരുന്നു. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിലെ നായിക മാളവിക മോഹനൻ.

രാജാ സാബിലെ സ്റ്റണ്ടുകള്‍ മുഴുവൻ ഞാൻ അല്ല ചെയ്‍തതെന്നും ബോഡി ഡബിള്‍ ആണ് ചെയ്‍തതെന്നും അവകാശപ്പെടുന്ന നിരവധി ട്വീറ്റുകളും ആര്‍ട്ടിക്കളും ഞാൻ കണ്ടു. എന്റെ സ്റ്റണ്ട് ഡബിള്‍ ആയിരുന്നുവെന്ന് പറഞ്ഞ് ഒരു സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞാൻ ആക്ഷൻ ചെയ്യുന്നത് എനിക്ക് ശരിക്കും ഇഷ്‍ടമായതിനാലാണ്. കുട്ടിക്കാലത്തെ താൻ സ്‍പോര്‍ട്‍സ് ഇഷ്‍ടപ്പെടുന്ന പെണ്‍കുട്ടി ആണെന്നും മാളവിക മോഹനൻ പറഞ്ഞു.

 

 

സാധാരണ സെറ്റുകളില്‍ സ്റ്റണ്ട് ഡബിളുണ്ടാകാറുണ്ട്. കാരണം അവര്‍ വിദഗ്ദ്ധരായതിനാല്‍ റിഹേഴ്‍സല്‍ അവരെ കൊണ്ട് ആക്ഷൻ ഡയറക്ടര്‍ ചെയ്യിപ്പിക്കാറുണ്ട്. മാത്രവുമല്ല ചില ഷോട്ടുകള്‍ റിസ്‍ക് ഉള്ളതാണെങ്കില്‍, നടന് അപകട സാധ്യത ഉള്ളതായി തോന്നുമ്പോള്‍, ഒരു പ്രൊഫഷല്‍ അത് ചെയ്യുന്നതാണ് നല്ലത്. എങ്ങനെ ആക്ഷൻ ശരിയായി എക്സിക്യൂട്ട് ചെയ്യണമെന്ന് എന്നെ പഠിപ്പിച്ച എന്റെ സ്റ്റണ്ട് ഡബിളിന് നന്ദിയെന്നും പറയുന്നു മാളവിക മോഹനൻ. ദ രാജാ സാബിന്റെ ബിടിഎസ് വീഡിയോകളും മാളവിക മോഹനൻ പുറത്തുവിട്ടിട്ടുണ്ട്.

ദ രാജാ സാബ് ആദ്യ ദിവസം 100 കോടിയിലധികം കളക്ഷൻ നേടിയെങ്കില്‍ നാലാം ദിവസമാകുമ്പോഴേക്ക് ആഗോള നേട്ടം 201 കോടി രൂപയായിരുന്നു. എന്നാല്‍ പിന്നീട് കളക്ഷനില്‍ കാര്യമായ കുതിപ്പ് തുടരാൻ രാജാ സാബിന് ആയിരുന്നില്ല. ദ രാജാ സാബ് ഇപ്പോള്‍ ഒടിടിയില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ജിയോ ഹോട് സ്റ്റാറിലാണ് പ്രഭാസ് ചിത്രം സ്‍ട്രീമിംഗ് തുടരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പവര്‍ഫുള്‍!, പൃഥ്വിരാജിനെ കുറിച്ച് രാജമൗലി പറഞ്ഞത് കേട്ടോ?
'ഭ​ഗവാനേ ഈശ്വര..മുടക്കിയ കാശെങ്കിലും കിട്ടണേ..; തള്ള കൊള്ളാല്ലോന്ന് കേള്‍ക്കുമ്പോള്‍..': മല്ലിക സുകുമാരൻ