
കുസാറ്റ് ക്യാമ്പസിൽ നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളക്കര. അവിചാരിതമായി നടന്ന സംഭവത്തിൽ നാലു പേരാണ് മരണമടഞ്ഞത്. നിരവധി പേർ സംഭവത്തിന്റെ ഞെട്ടലും വേർപാട് സംഭവിച്ച കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകളുമായി രംഗത്ത് എത്തുകയാണ്. ഈ അവസരത്തിൽ നടൻ മമ്മൂട്ടി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
ഹൃദയഭേദകമായ അപകടമാണ് കുസാറ്റ് ക്യാമ്പസിൽ നടന്നതെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. 'കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു', എന്നാണ് മമ്മൂട്ടി കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കുസാറ്റ് ദുരന്തം ഉണ്ടായത്. ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെ ആയിരുന്നു ദുരന്തം. ഇതിന്റെ ഭാഗമായി ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന മ്യൂസിക്ക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം ഉണ്ടായത്.
അതേസമയം, പരിപാടിയുടെ ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിപാടി തുടങ്ങാന്‍ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്‍റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പില്‍നിന്ന വിദ്യാര്‍ത്ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
ധ്യാന്‍ ഇനി ഷെഫ്; ചീന ട്രോഫി 'ചൂടാറുംനേരം' മേക്കിംങ് വീഡിയോ
കുസാറ്റിലേത് അവിചാരിത ദുരന്തം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ