മമ്മൂട്ടി പകര്‍ത്തിയ ആ പക്ഷിയുടെ ഫോട്ടോ ലേലത്തില്‍ വിറ്റു, വൻ തുകയ്‍ക്ക്

Published : Jul 01, 2024, 01:38 PM IST
മമ്മൂട്ടി പകര്‍ത്തിയ ആ പക്ഷിയുടെ ഫോട്ടോ ലേലത്തില്‍ വിറ്റു, വൻ തുകയ്‍ക്ക്

Synopsis

അടിസ്ഥാന വിലയുടെ മൂന്ന് മടങ്ങാണ് ഫോട്ടോയ്‍ക്ക് ലഭിച്ചത്.  

നടൻ മമ്മൂട്ടി എടുത്ത പക്ഷിയുടെ ഫോട്ടോ ലേലത്തില്‍ വിറ്റു. മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്. പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍റെ സ്‍മരണാര്‍ഥമുള്ള സംഘടനയുടെ ധനസമാഹരണത്തിന് വേണ്ടി ലേലത്തില്‍ വച്ച ചിത്രം ഉളളാട്ടില്‍ അച്ചുവാണ് നേടിയത്. പ്രവാസി വ്യവസായിയാണ് ഉള്ളാട്ടില്‍ അച്ചു.

മമ്മൂട്ടി പകര്‍ത്തിയ നാട്ടുബുള്‍ബുളിന്‍റെ ചിത്രം വാങ്ങാൻ ലേലത്തില്‍ രണ്ടാളുണ്ടായിരുന്നു. മമ്മൂട്ടിയുടെ പരിചയക്കാരന്‍ ഫയാസ് മുഹമ്മദും, പ്രവാസി വ്യവസായി അച്ചു ഉളളാട്ടിലും. ഫയാസ് നേരിട്ടെത്തി. ആശുപത്രി കിടക്കയില്‍ നിന്ന് അച്ചു കൂട്ടുകാരന്‍ രാമചന്ദ്രന്‍ വഴിയും ലേലത്തില്‍ പങ്കെടുത്തു. ഒരു ലക്ഷത്തില്‍ നിന്ന് ലേലം വിളി രണ്ടു ലക്ഷവും രണ്ടര ലക്ഷവും കടന്ന് മൂന്നിലെത്തിയപ്പോള്‍ ഫയാസ് പിന്‍വാങ്ങി. മമ്മൂട്ടി എടുത്ത ആ പക്ഷി ചിത്രം അച്ചുവിന് ലഭിച്ചു. നല്ല കാശെറിഞ്ഞ് നേടിയ ആ ചിത്രം കോഴിക്കോട് ആരംഭിക്കാൻ പോകുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ സ്വീകരണമുറിയില്‍ വയ്ക്കാനാണ് അച്ചുവിന്‍റെ തീരുമാനം.

മമ്മൂട്ടി നായകനായി വേഷമിട്ട് ഒടുവില്‍ വന്നത് ടര്‍ബോയാണ്. മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രവുമാണ് ടര്‍ബോ. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി.

Read More: ദിവസങ്ങള്‍ വെറും നാല്, 500 കോടിയും കടന്ന് കല്‍ക്കി, ഞെട്ടിക്കുന്ന കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക 

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍