
കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് (Bipin Rawat) അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി(mammootty). തീർത്തും അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ മരണം എന്ന് മമ്മൂട്ടി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
'തീർത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീവുമാണ് രാഷ്ട്രത്തിന്റെ ധീരനായ സൈനീക ജനറൽ ബിപിൻ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും സല്യൂട്ട്. ഈ ദാരുണമായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു', മമ്മൂട്ടി കുറിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ഉച്ചയോടെയാണ് ബിപിൻ റാവത്തും ഭാര്യയും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also: Bipin Rawat : നഷ്ടമായത് സമർത്ഥനായ സൈനികനെ; ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ