ബസൂക്ക ഇനിയും വൈകുമോ? ആദ്യമെത്തുക ​ഗൗതം മേനോൻ പടമോ ? മമ്മൂട്ടി ചിത്രങ്ങളുടെ ചർച്ചകൾ

Published : Sep 28, 2024, 09:50 PM ISTUpdated : Sep 28, 2024, 09:52 PM IST
ബസൂക്ക ഇനിയും വൈകുമോ? ആദ്യമെത്തുക ​ഗൗതം മേനോൻ പടമോ ? മമ്മൂട്ടി ചിത്രങ്ങളുടെ ചർച്ചകൾ

Synopsis

ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’. ​ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മലയാള സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസ് സംബന്ധമായ ചർച്ചകൾ ആണ് നടക്കുന്നത്. ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് ഉടൻ റിലീസ് ചെയ്യുമെന്നാണ് ചർച്ച.  

ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സിന്റെ പോസ്റ്റർ മമ്മൂട്ടി കവർ പിക് ആക്കിയിരുന്നു. പുതിയ സിനിമകൾ റിലീസിന് ഒരുങ്ങുമ്പോൾ ഇത്തരത്തിൽ താരം കവർ ഫോട്ടോകൾ ഇടാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് റിലീസിന് ഒരുങ്ങുന്നുവെന്ന് ആരാധകർ വിധി എഴുതിയത്. എന്തായാലും റിലീസ് ചർച്ചകളിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ സിനിമ കൂടിയാണ് ഇത്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.‍ വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും ആക്‌‌ഷനും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. 

അതേസമയം, ബസൂക്കയുടെ റിലീസ് വൈകുമെന്നാണ് അനൗദ്യോ​ഗിക വിവരം. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം വാസുദേവ് മേനോനും ബസൂക്കയിൽ ഒരു നിർണ്ണയ വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

ഇനി 12 ദിവസം, രജനിക്കൊപ്പം കസറാൻ മഞ്ജു വാര്യർ; കൂടെ ബി​ഗ് ബിയും ഫഹദും, 'വേട്ടയ്യൻ' ഒക്ടോബർ 10ന്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും