മോഹൻലാലും നിവിനും വന്നിട്ടും പതറിയില്ല; 'റോഷാക്ക്' വിജയകരമായ 20-ാം ദിവസത്തില്‍

Published : Oct 25, 2022, 02:44 PM ISTUpdated : Oct 25, 2022, 02:48 PM IST
മോഹൻലാലും നിവിനും വന്നിട്ടും പതറിയില്ല; 'റോഷാക്ക്' വിജയകരമായ 20-ാം ദിവസത്തില്‍

Synopsis

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിക്കുന്നത്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടി തിയറ്ററുകളിൽ ആവേശമായി മാറിയ ചിത്രമാണ് മമ്മൂട്ടിയുടെ 'റോഷാക്ക്'. മലയാള സിനിമ ഇന്നേവരെ കാണാത്ത കഥപറച്ചിലുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി പരാകായ പ്രവേശനം നടത്തിയപ്പോൾ, ബോക്സ് ഓഫീസിലും ചിത്രം വെന്നിക്കൊടി പാറിച്ചു. ഇടയ്ക്ക് മോഹൻലാലിന്റെ മോൺസ്റ്ററും നിവിൻ പോളിയുടെ പടവെട്ടും റിലീസ് ചെയ്തെങ്കിലും തിയറ്റർ കൗണ്ട് നിലനിർത്തി വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 

റോഷാക്ക് വിജയകരമായ ഇരുപതാം ദിവസത്തിലേക്ക് എത്തി നിൽക്കുന്ന സന്തോഷമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ടുളള പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയാണ് ചിത്രം. 

കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടിയെന്നാണ് കണക്കുകൾ. 

'ഒത്തിരി കഷ്ടപ്പെട്ട പാട്ടാണ്, ഫ്രീയായി കൊടുക്കാൻ പറ്റില്ലല്ലോ': ‘കാന്താര'പാട്ട് വിവാദത്തിൽ തൈക്കുടം ബ്രിഡ്ജ്

അതേസമയം, ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷം നടി ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ, ഏജന്റ് എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ
'കോടതി വിധിയെ മാനിക്കുന്നു, നമ്മളെല്ലാവരും അവൾക്കൊപ്പം തന്നെ': നടി സരയു