തിയറ്ററിലും ഒടിടിയിലും കസറിയ ലൂക്ക് ആന്റണി; 'റോഷാക്ക്' മേക്കിം​ഗ് വീഡിയോ

Published : Nov 29, 2022, 08:37 PM ISTUpdated : Nov 29, 2022, 08:43 PM IST
തിയറ്ററിലും ഒടിടിയിലും കസറിയ ലൂക്ക് ആന്റണി; 'റോഷാക്ക്' മേക്കിം​ഗ് വീഡിയോ

Synopsis

കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. 

ലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥപറച്ചിലുമായി എത്തി പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ലൂക്ക് ആന്റണി ആയി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് നടന്റെ കരി‌യറിലെ മറ്റൊരു നാഴിക കല്ലായി മാറി.  തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന റോഷാക്കിൽ അഭിനയിക്കുകയും ഒപ്പം നിർമ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടിയിരുന്നു. അടുത്തിടെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

മമ്മൂട്ടി കമ്പനിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ അമേരിക്കൻ സിനിമാ സംവിധായകൻ മാർട്ടിൻ സ്കോർസെസിന്റെ വരികൾ ഉദ്ധരിച്ച് കൊണ്ടാണ് മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മുഴുനീളെ വീഡിയോയിൽ കാണാൻ സാധിക്കുക. വൈറ്റ് റൂം ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഓഡിയന്‍സിനെ എന്‍ഗേജ് ചെയ്യിക്കുന്നത് ഭയങ്കര സംഭവമാണെന്നും നടന്‍ പറയുന്നുണ്ട്. 

ഒക്ടോബർ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി പരാകായ പ്രവേശനം നടത്തിയപ്പോൾ, ബോക്സ് ഓഫീസിലും ചിത്രം വെന്നിക്കൊടി പാറിച്ചു. മമ്മൂട്ടിക്കൊപ്പം തന്നെ സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ചു നിന്നിരുന്നു. പ്രത്യേകിച്ച് ബിന്ദു പണിക്കർ. ഒരിടവേളയ്ക്ക് ശേഷം ബിന്ദു പണിക്കർ അവതരിപ്പിച്ച ശക്തമായ കഥാപാത്രം ആയിരുന്നു ചിത്രത്തിലേത്. 

സിനിമയുടെ പേര് 'ഹിഗ്വിറ്റ'; ദുഃഖകരമെന്ന് എൻ എസ് മാധവൻ

കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു