
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഹിഗ്വിറ്റ'. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. രാഷ്ട്രീയക്കാരന്റെ ലുക്കിൽ സുരാജ് എത്തിയ ഈ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അവസരത്തിൽ സിനിമയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ.
ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. 'മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്', എന്നാണ് എൻ.എസ് മാധവൻറെ ട്വീറ്റ്.
എന്നാൽ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് സിനിമ കഥയ്ക്ക് എൻ എസ് മാധവന്റെ കഥയുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെന്നാണ് അറിയാൻ സാധിക്കുന്നത്. സെക്കൻ്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട് സിസിൻ്റെ ബാനറിൽ ബോബി തര്യൻ - സജിത് അമ്മ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
'അവതാർ 2' കേരളത്തിൽ പ്രദർശിപ്പിക്കില്ല; വിലക്കുമായി ഫിയോക്ക്
കലാസംവിധാനം - സുനിൽ കുമാർ.മേക്കപ്പ് - അമൽ ചന്ദ്രൻ 'കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അരുൺ.ഡി. ജോസ്.ആകാശ് രാംകുമാർ,പ്രൊഡക്ഷൻ മാനേജേഴ്സ് - നോബിൾ ജേക്കബ്, എബി കോടിയാട്ട്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് - ഈ, കുര്യൻ, വാഴൂർ ജോസ്.