Rorschach : 'റോഷാക്ക്‌' ഇനി എഡിറ്റിം​ഗ് ടേബിളിൽ; മമ്മൂട്ടി ചിത്രത്തിൽ ആസിഫ് അലിയും

By Web TeamFirst Published Jul 1, 2022, 10:22 AM IST
Highlights

ദുബൈയിൽ ആയിരുന്നു സിനിമയുടെ അവസാന ഷെഡ്യൂൾ ചിത്രീകരിച്ചത്.

പ്രഖ്യാപനസമയം മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'റോഷാക്ക്‌'(Rorschach). പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീർ ആണ്. ഇപ്പോഴിതാ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായിരിക്കുകയാണ്. ദുബൈയിൽ ആയിരുന്നു സിനിമയുടെ അവസാന ഷെഡ്യൂൾ ചിത്രീകരിച്ചത്.

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'റോഷാക്ക്‌'. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. അതേസമയം ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റോഷാക്ക് സെറ്റിൽ ആസിഫ് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി.

ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ. 

'യൗവ്വനത്തെ നിർണ്ണയിക്കുന്നത് ആറ്റിറ്റ്യൂഡ് ആണെന്ന് ഓർമിപ്പിക്കുന്ന മമ്മൂക്ക'; രാഹുൽ മാങ്കൂട്ടത്തില്‍

click me!