Asianet News MalayalamAsianet News Malayalam

'യൗവ്വനത്തെ നിർണ്ണയിക്കുന്നത് ആറ്റിറ്റ്യൂഡ് ആണെന്ന് ഓർമിപ്പിക്കുന്ന മമ്മൂക്ക'; രാഹുൽ മാങ്കൂട്ടത്തില്‍

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ മമ്മൂട്ടിയെ കുറിച്ചെഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

Rahul Mamkootathil share photo with actor mammootty
Author
Kochi, First Published Jul 1, 2022, 8:36 AM IST

ലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി(mammootty). സിനിമാ ജീവിതത്തിൽ അമ്പത് വർഷങ്ങൾ പിന്നിട്ട ഈ പ്രതിഭ കൈവയ്ക്കാത്ത കഥാപാത്രങ്ങൾ വിരളമാണെന്ന് തന്നെ പറയാം. ഇത്രയും കാലമായി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മമ്മൂട്ടി കഥാപാത്രങ്ങൾ അഭ്രപാളികളിൽ മിന്നിമറഞ്ഞു. ഇപ്പോഴിതാ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ മമ്മൂട്ടിയെ കുറിച്ചെഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

"ഒരാളുടെ യൗവ്വനത്തെ നിർണ്ണയിക്കുന്നത് ആറ്റിറ്റ്യൂഡ് ആണെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്ന മമ്മൂക്ക ...ഒരു നല്ല മനുഷ്യൻ Mammootty Style + Attitude", എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തി. "സിനിമയിലെ മമ്മുട്ടിയും രാഷ്ട്രീയത്തിലെ മമ്മുട്ടിയും, ഒന്ന് ഞങ്ങൾ കോൺഗ്രസ്ക്കാരുടെ മണിമുത്ത്‌ ഒന്ന് കേരളക്കരയുടെ മുത്ത്", എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 

പ്രിയന്റെ ചെറിയ ലോകത്ത് വലിയ സാന്നിധ്യമായി മെ​ഗാസ്റ്റാർ മമ്മൂട്ടി

അതേസമയം, റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'റോഷാക്ക്‌'. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. നൻപകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രത്തിന്റേയും നിർമ്മാണം. 

Rorschach : മമ്മൂട്ടിയുടെ മാസ് എൻട്രി; 'റോഷാക്ക്‌' ഷൂട്ടിനായി താരം ദുബൈയിൽ - വീഡിയോ

Follow Us:
Download App:
  • android
  • ios