മാത്യു ദേവസിയല്ല, ഇത് 'ടർബോ ജോസ്'; മറ്റൊരു പകർന്നാട്ടത്തിന് മമ്മൂട്ടി

Published : Nov 26, 2023, 05:06 PM ISTUpdated : Nov 26, 2023, 05:33 PM IST
മാത്യു ദേവസിയല്ല, ഇത് 'ടർബോ ജോസ്'; മറ്റൊരു പകർന്നാട്ടത്തിന് മമ്മൂട്ടി

Synopsis

ടർബോ ലുക്ക് ആരാധകർ ആഘോഷമാക്കുക ആണ്. 

മ്മൂട്ടി നായികനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'അച്ചായൻ റോള്‍' ആയിരിക്കും ഇതെന്ന് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.

ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ മമ്മൂട്ടി പകർന്നാടിയ കാതൽ ​ഗംഭീരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ആണ് പുത്തൻ ചിത്രത്തിന്റ അപ്ഡേറ്റും പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ടർബോ ലുക്ക് ആരാധകർ ആഘോഷമാക്കുക ആണ്. 

മമ്മൂട്ടിക്കൊപ്പം രാജ് ബി ഷെട്ടി, സുനിൽ എന്നിവര്‍ ടര്‍ബോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ പ്രൊഡക്ഷന്‍ കൂടിയാണ് ടര്‍ബോ. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ എന്നിവയാണ് ഇതിന് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകള്‍. കൂടാതെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യ  മാസ് എന്റർടെയ്നർ കൂടിയാണ് ചിത്രം. 

ടര്‍ബോ ഒരു ആക്ഷന്‍- കോമഡി ചിത്രമായിരിക്കുമെന്ന് നേരത്തെ തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ കോമഡിയും ആക്ഷനും കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓസ്ലർ, ​ഗരുഡൻ, ഫീനിക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്‍ തിരക്കഥ ഒരുക്കുന്ന സിനിമ കൂടിയാണ് ടര്‍ബോ. വിഷ്ണു ശർമയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ഷമീർ മുഹമ്മദ് ആണ്. സം​ഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർ​ഗീസ്.

'ഹൃദയഭേദകം..'; കുസാറ്റ് സംഭവത്തിന്റെ ഞെട്ടലിൽ മമ്മൂട്ടി

പ്രൊഡക്ഷൻ ഡിസൈന്‍ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ എന്നിവരാണ് ടര്‍ബോയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'