'ജോസച്ചായോ ഒരു സ്റ്റില്ലെങ്കിലും..'; ടർബോയ്ക്കായി കാത്തുകാത്ത് ആരാധകർ, ഒടുവിൽ അപ്ഡേറ്റോ ?

Published : Apr 09, 2024, 07:45 PM ISTUpdated : Apr 09, 2024, 07:52 PM IST
'ജോസച്ചായോ ഒരു സ്റ്റില്ലെങ്കിലും..'; ടർബോയ്ക്കായി കാത്തുകാത്ത് ആരാധകർ, ഒടുവിൽ അപ്ഡേറ്റോ ?

Synopsis

മധുരരാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടർബോ.

മീപകാലത്ത് ക്യാരക്ടർ റോളുകളിൽ ആയിരുന്നു മമ്മൂട്ടി സിനിമാസ്വാദകർക്ക് മുന്നിൽ എത്തിയത്. എന്നാൽ താരത്തിന്റെ പക്കാ കൊമേഷ്യൽ ചിത്രത്തിനായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ടർബോ ആണ് ആ ചിത്രം. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന പടമാണിത്. അതുകൊണ്ട് തന്നെ ഇരട്ടി ആവേശത്തിലാണ് ഏവരും. 

ടർബോയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ വരുന്നത് വളരെ വിരളമാണ്. അടുത്തിടെ ടർബോയുടെ മ്യൂസിക് സെക്ഷന്റെ ഒരു വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ പിന്നീട് സിനിമയെ പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നില്ല. ഇതോടെ ആരാധകർ കമന്റുകളുമായി രം​ഗത്ത് എത്തി. റിലീസ് അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങി. 

ചെറിയ പെരുന്നാൾ റിലീസായി ടർബോ എത്തുമെന്നായിരുന്നു നേരത്തെ വന്ന അഭ്യൂഹങ്ങൾ. എന്നാൽ അത് നടന്നില്ല. നിലവിൽ ബക്രീദ് റിലീസ് ആയി എത്തുമെന്നാണ് ചിലർ ട്വീറ്റ് ചെയ്യുന്നത്. ജൂണിൽ കമൽഹാസന്റെ ഇന്ത്യൻ2 എന്ന ചിത്രത്തോടൊപ്പം ടർബോ റിലീസ് ചെയ്യുമെന്ന് മറ്റു ചിലരും ട്വീറ്റ് ചെയ്തു. എന്നാൽ വൈകാതെ തന്നെ ടർബോ റിലീസ് വിവരം  ഔദ്യോഗികമായി പുറത്തുവരും. 

ടര്‍ബോയുടെ ടീസറും ഉടൻ പുറത്തുവരുമെന്നാണ് അനൗദ്യോ​ഗിക വിവരം. ഇതിനൊപ്പം തന്നെ റിലീസ് വിവരവും ഉണ്ടാകും. എന്തായാലും മമ്മൂട്ടിയുടെ മാസ് ആക്ഷൻ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഏവരും. അതേസമയം, ടർബോയ്ക്ക് 400ൽ പരം തിയറ്ററുകളിൽ റിലീസ് ഉണ്ടാവുമെന്നാണ് അനൗദ്യോ​ഗിക വിവരം. ഇതിനിടെ ചിത്രത്തിന്റെ ഒരു സ്റ്റിൽ എങ്കിലും റിലീസ് ചെയ്യൂവെന്ന് പറയുന്നുണ്ട് ആരാധകർ. 

'എന്റെ കെട്ടിയോനില്ലാത്ത ടെൻഷൻ വേണ്ട'; കലിപ്പിച്ച് ശരണ്യ, ഒപ്പം മറ്റുള്ളവരും, ജിന്റോ പിടിച്ചു നിൽക്കുമോ?

മധുരരാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം. ആക്ഷൻ- കോമഡി വിഭാ​ഗത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ സുനില്‍, രാജ് ബി ഷെട്ടി, അഞ്‍ജന ബി ഷെട്ടി, നിരഞ്‍ജന അനൂപ്, കബിര്‍ ദുഹൻ സിംഗ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിലവിൽ മലയാള സിനിമയ്ക്ക് സുവർണ കാലമാണ്. ഇറങ്ങിയ എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകളാണ്. ഇത് മമ്മൂട്ടിയുടെ ടർബോയും ആവർത്തിക്കുമെന്നാണ് ആരാധക പക്ഷം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ