ആറ് വൈൽഡ് കാർഡുകാരും ഷോയിൽ എത്തിക്കഴിഞ്ഞു.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് സംഭവബഹുലവും രസകരമായ മുഹൂർത്തങ്ങളും ഒക്കെയായി മുന്നോട്ടു പോകുകയാണ്. ഇതിനോടകം പലരും ബി​ഗ് ബോസ് വീടിന് പുറത്തു പോയപ്പോൾ ആറ് വൈൽഡ് കാർഡുകാരും ഷോയിൽ എത്തിക്കഴിഞ്ഞു. ഷോ തുടങ്ങി പകുതി ആയപ്പോഴേക്കും പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ജിന്റോ. സെലിബ്രിറ്റി ട്രെയിനർ എന്ന ലേബലിൽ ബി​ഗ് ബോസിൽ എത്തിയ ജിന്റോയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ശരണ്യ.

ഇന്നത്തെ എപ്പിസോഡ് പ്രമോയിൽ ആണ് കലുക്ഷിതമായ രം​ഗങ്ങൾ നടക്കുന്നതായി കാണിക്കുന്നത്. ശരണ്യയുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് തർക്കം. എന്റെ ഡ്രെസിന് എന്താ പ്രശ്നം എന്ന് പറഞ്ഞാണ് ജിന്റോയ്ക്ക് എതിരെ ശരണ്യ രം​ഗത്ത് എത്തിയത്. 'നിങ്ങൾക്ക് തോന്നിയത് പറയാനല്ല ഞാൻ. ഞാൻ ഡ്രെസ് ഇടുന്നത് എന്റെ കൺഫെർട്ടബിളിലാ'ണെന്ന് ശരണ്യ പറയുന്നുണ്ട്. സ്ത്രീകളും കുട്ടികളും കാണുന്ന ഷോയാണിത് എന്നാണ് ജിന്റോ നൽകുന്ന മറുപടി. ഇതിനിടെ മറ്റുള്ള മത്സരാർത്ഥികളും സംഭവത്തിൽ ഇടപെടുന്നത് പ്രമോയിൽ കാണാം. 

'എന്റെ കുടുംബത്തിനോ എന്റെ കെട്ടിയോനെ ഇല്ലാത്ത ടെൻഷൻ ജിന്റോ എന്ന മത്സരാർത്ഥിക്ക് വേണ്ട', എന്ന് ശരണ്യ പറയുന്നുമുണ്ട്. ഇനി വസ്ത്രത്തെ ചൊല്ലി എന്താണ് സംഭവിച്ചതെന്ന് അറിയാൻ എപ്പിസോഡിനായി കാത്തിരിക്കേണ്ടി വരും. അതേസമയം, കൂട്ടത്തോടെ ഉള്ള ആ​ക്രമണത്തിൽ ജിന്റോ പിടിച്ചു നിൽക്കുമോ ഇല്ലയോ എന്നാണ് പ്രേക്ഷകർ കമന്റുകളായി രേഖപ്പെടുത്തുന്നത്. 

അതേസമയം, മാര്‍ച്ച് 10നാണ് ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ആരംഭിച്ചത്. നാളെ ആകുമ്പോഴേക്കും ഷോ തുടങ്ങി ഒരുമാസം ആകുകയാണ്. ഇനി വെറും രണ്ട് മാസമാണ് ബാക്കിയുള്ളത്. നിലവില്‍ ഉള്ള മത്സരാര്‍ത്ഥികളില്‍ ആരെല്ലാം അവസാനം വരെ നില്‍ക്കും ആരൊക്കെ പുറത്തു പോകും എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

പക്ഷാഘാതത്തിൽ കേൾവി നഷ്ടമായി, ശ്രവണ സഹായിക്ക് വേണ്ടത് 7ലക്ഷം; ഒടുവിൽ ശുഭയ്ക്കായി കൈകോർത്ത് 'സമം'