
മലയാള സിനിമയിലെ പ്രിയതാരമാണ് മമ്മൂട്ടി(Mammootty). തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച മമ്മൂട്ടി സനിമയിൽ അമ്പത് വർഷവും പിന്നിട്ടുകഴിഞ്ഞു. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകർ പറയുന്നത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നതിന് ഒരുകാരണവും അതുതന്നെയാണ്. അത്തരത്തിൽ മമ്മൂട്ടിയുടെ പുതിയ ലുക്കാണ് വൈറലായിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ ചിത്രം താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വെള്ള ഷർട്ടും ക്രീം കളർ പാന്റും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് നിൽക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണാനാവുക. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കാൻ തുടങ്ങി. പ്രായം വീണ്ടും കുറയുകയാണോ എന്നാണ് പലരും കമന്റുകളായ് രേഖപ്പെടുത്തുന്നത്.
അതേസമയം, അമൽ നീരദ് സംവിധാനം 'ഭീഷ്മപർവ്വം' ആണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.
ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. സിബിഐ 5 ആണ് മറ്റൊരു ചിത്രം. ഈ സിനിമയുടെ ഷൂട്ട് പുരോഗമിക്കുകയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ