
കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ആണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലൂടെ ആണ് മമ്മൂട്ടി പുരസ്കാരം സ്വന്തമാക്കിയത്. എട്ടാം തവണ മമ്മൂട്ടി സംസ്ഥാന അവാർഡ് സ്വന്തമാക്കിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അതേറ്റെടുത്തു. എന്നാൽ പുരസ്കാരത്തിന് പിന്നാലെ അദ്ദേഹം എവിടെയും പ്രതികരിച്ചിരുന്നില്ല. വൈകാതെ പ്രിയതാരത്തിന്റെ പ്രതികരണം ഉണ്ടാകുമെന്ന് കാത്തിരുന്ന ആരാധകർക്ക് മുന്നിൽ ടി സിദ്ദിഖ് എംഎൽഎ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
"പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക.", എന്നായിരുന്നു കുറിപ്പ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്ന, കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി.
അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചാർലി ചാപ്ലിന്‍റെ മകളും നടിയുമായ ജോസഫിന്‍ അന്തരിച്ചു
കാതല്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ജ്യോതിക ആണ് ചിത്രത്തിലെ നായിക. ഏജന്റ് എന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അഖിൽ അക്കിനേനി നായകൻ ആയെത്തിയ ചിത്രത്തിൽ റോ ഏജന്റ് തലവൻ ആയിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ