ചാപ്ലിന്‍റെ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫിൻ  ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്. 

ന്യൂയോർക്ക് : ചാർലി ചാപ്ലിന്‍റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിൻ അന്തരിച്ചു. 74വയസായിരുന്നു. ചാപ്ലിന്‍റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്‍. ചാപ്ലിന്‍റെ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫിൻ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്. ജൂലൈ 13ന് പാരിസിൽ വച്ചായിരുന്നു ജോസഫിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് മരണവിവരം കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്.

1949 മാർച്ചിൽ കാലിഫോർണിയയിലെ സാന്താ മോണിക്കയിലാണ് ജോസഫിൻ ചാപ്ലിൻ ജനിച്ചത്. മൂന്ന് വയസ്സുള്ളപ്പോൾ ചാപ്ലിന്റെ തന്നെ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്ക് എത്തി. ശേഷം എ കൗണ്ടസ് ഫ്രം ഹോങ്കോങ്, കാന്റര്‍ബറി ടെയില്‍സ്, എസ്‌കേപ്പ് ടു ദ സണ്‍, ജാക്ക് ദ റിപ്പര്‍, ഡൗണ്‍ടൗണ്‍, ഷാഡോമാന്‍, ഡൗണ്‍ടൗണ്‍ ഹീറ്റ്‌സ് തുടങ്ങി പതിനഞ്ചോളം സിനിമകളിൽ ജോസഫിൻ അഭിനയിച്ചു. എട്ടിലേറെ ടെലിവിഷൻ പരമ്പരകളിലും അവർ വേഷമിട്ടിട്ടുണ്ട്. 

'അവാർഡ് കിട്ടിയില്ലെങ്കിലും ആളുകളുടെ മനസ്സിലെ മികച്ച ബാലനടി ദേവനന്ദ'; സന്തോഷ് പണ്ഡിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News