
ഫിഫ വോൾഡ് കപ്പ് പോരാട്ടത്തിനിടെ ഗ്യാലറിയിൽ നിന്നുമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി. "ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം" എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്. നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ട്.
മോഹന്‍ലാലും ഖത്തര്‍ ലോകകപ്പ് വേദിയില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗംഭീര വരവേല്‍പ്പ് ആയിരുന്നു ഖത്തര്‍ നല്‍കിയത്. ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നിരുന്നു. പക്ഷേ, മികവോടെ തന്നെ വിശ്വ മാമാങ്കം സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും പോലെ ആവേശത്തിലാണ്. ബ്രസീലില്‍ വച്ച് ഇതിന് മുമ്പും ലോകകപ്പ് കണ്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്.
അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഐഎഫ്എഫ്കെ വേദിയില്‍ ആയിരുന്നു പ്രദര്‍ശിപ്പിച്ചത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ ചിത്രം ഫോര്‍ബ്സ് പട്ടികയിലും ഇടംപിടിച്ചിരുന്നു. ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് റോഷാക്ക് ഇടംപിടിച്ചത്. മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ക്രിസ്റ്റഫർ'. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ രണ്ടാം വരവ്; 'കാപ്പ' ബുക്കിങ്ങിന് ആരംഭം