
മമ്മൂട്ടിയുടേതായി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് റോഷാക്ക്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ചിത്രം ഇന്ന് തിയറ്ററിൽ എത്തിയപ്പോൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിവിധ ഇടങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് റോഷാക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് സിനിമയെ വേറൊരു തലത്തിലേക്ക് എത്തിച്ചുവെന്നും ആരാധകർ പറയുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ ചില സ്റ്റില്ലുകൾ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.
'നോ സ്മോക്കിംഗ്' എന്ന് കുറിച്ചു കൊണ്ട് വിവിധ ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ നിറയുന്നത്.
"മലയാളത്തിൽ ഇതുവരെ കാണാത്തൊരു പുതിയ ഐറ്റം, റോഷാക്ക് മികച്ചൊരു സിനിമാ അനുഭവം. മമ്മൂക്ക വീണ്ടും അത്ഭുതപെടുത്തുന്നു. അപ്രധാനം എന്നു കരുതിയിരുന്ന ചില കഥാപാത്രങ്ങൾ അവസാന നിമിഷങ്ങളിൽ നിർണായക വേഷങ്ങളായി മാറുന്ന കിടിലൻ മേക്കിങ്. എല്ലാ അഭിനേതാക്കളുടെയും മികച്ച പ്രകടനം. കൂടെ നിഗൂഢതകൾ നിറഞ്ഞ മമ്മൂക്കയുടെ ലൂക്ക് എന്ന വിസമയവും, മലയാളി എന്ന നിലയിൽ അഭിമാനത്തോടെ ഞാൻ പറയുന്നു ഞാൻ ഒരു സിനിമ കണ്ടു, ഹോളിവുഡ് ലെവലിൽ തീ പാറിച്ച ഒരു ഐറ്റം. റോഷാക്ക്. ബിഗ്ബിയോടൊപ്പം ചേർത്തു വെക്കാനൊരു ചിത്രം, റോഷാക്ക്. ബിലാലിനൊപ്പം പ്രതിഷ്ഠിക്കുവാനൊരു നായകൻ ലൂക്ക് ആന്റണി. ഇത് മലയാള സിനിമയുടെ അഭിമാന നിമിഷം. ക്വാളിറ്റിയുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം കാണുക. ഇതുപോലൊരെണ്ണം ഇനി ഉണ്ടാകുമോ ? പ്രിയപ്പെട്ട മമ്മൂക്കാ, നിങ്ങളുടെ പക്ഷം നിൽക്കുന്നതിൽ അഭിമാനം തന്നെ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടൻ ആസിഫലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
പ്രകടനത്തില്‍ പിടിച്ചുലയ്‍ക്കുന്ന മമ്മൂട്ടി, 'റോഷാക്ക്' റിവ്യു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ