മമ്മൂട്ടി ഇനി കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെ?, തിയറ്ററുകളെ വിസ്‍മയിപ്പിക്കാൻ ആ മൂന്നുപേര്‍ തയ്യാറാവുന്നു

Published : Feb 17, 2024, 01:21 PM IST
മമ്മൂട്ടി ഇനി കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെ?, തിയറ്ററുകളെ വിസ്‍മയിപ്പിക്കാൻ ആ മൂന്നുപേര്‍ തയ്യാറാവുന്നു

Synopsis

മമ്മൂട്ടി ഒളിപ്പിച്ചുവച്ചിരിക്കുന്ന സസ്‍പെൻസുകള്‍ എന്തൊക്കെ?.  

അടുത്തിടെ നിരന്തരമായി നടൻ മമ്മൂട്ടി കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിന്റെ വൈവിധ്യത്താല്‍ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.  ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ പകര്‍ന്നാട്ടം കണ്ട് സിനിമ പ്രേക്ഷകര്‍ അമ്പരന്നിരിക്കുകയാണ്. അതിനാല്‍ മമ്മൂട്ടി നായകനായി വരാനിരിക്കുന്ന പുതിയ സിനിമകളിലും പ്രതീക്ഷകള്‍ വര്‍ദ്ധിക്കിക്കുകയാണ്. ബസൂക്കയും ടര്‍ബോയുമാണ് മമ്മൂട്ടി നായകനാകുന്ന ചിത്രങ്ങളായി റിലീസിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

നൂതനമായ ഒരു പ്രമേയം അവതരപ്പിക്കുന്ന ബസൂക്ക ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ തരത്തില്‍ ചിത്രം ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന ഒരു പ്രത്യേകതയും കൂടിയുണ്ട് നിമേഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന 'ബസൂക്ക'യ്‍ക്ക്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ സംവിധാനം ഡിനോ ഡെന്നിസാണ്.

മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് ടര്‍ബോ ഒരുങ്ങുന്നത്. ചിത്രത്തില്‍ വമ്പൻ ആക്ഷൻ രംഗങ്ങള്‍ തന്നെ ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ടര്‍ബോ നിര്‍മിക്കുന്നത് മമ്മൂട്ടിയാണ്. ആക്ഷൻ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം വൈശാഖാണ്.  തിരക്കഥ മിഥുൻ മാനുവേല്‍ തോമസുമായതിനാല്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു.

കഡുഗണ്ണാവ: ഒരു യാത്ര എന്ന ചിത്രം മമ്മൂട്ടിയുടേതായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് ഒരു ആന്തോളജി ചിത്രമായിരിക്കും. എം ടി വാസുദേവൻ നായരുടെ കഥയെ അടിസ്ഥാനമാക്കി കടുഗണ്ണാവ: ഒരു യാത്ര സംവിധാനം ചെയ്യുന്നത് രഞ്‍ജിത്താണ്. പ്രകടനത്തിന് സാധ്യതയുള്ളതാണ് മമ്മൂട്ടിയുടെ കഥാപാത്രം.

Read More: ഒന്നാമത് മോഹൻലാലോ മമ്മൂട്ടിയോ?, പരാജയപ്പെട്ട ചിത്രം മുന്നില്‍, സര്‍പ്രൈസായി കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ